പാലായിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. കേസിലെ മുഖ്യസൂത്രധാരനായ പേരൂര്‍ തെള്ളകം വലിയവീട്ടില്‍ ബുദ്ധന്‍ എന്ന് വിളിക്കുന്ന ബുദ്ധലാല്‍ (25) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. പാലായിലുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വച്ച് ഒരു ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇയാള്‍ അറസ്‌റിലായത് ഈ കേസിലെ മറ്റ് പ്രതികളായ അഖില്‍, റെയ്‌സന്‍ ബാബു, ശ്രീജ എന്നിവരെ പാലാ പോലീസ് നേരത്തെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. പാലാ സ്റ്റേഷന്‍ എസ്.ഐ ബിനു വി. എല്‍, എ.എസ്.ഐ ബിജു. കെ.തോമസ്, സി.പി.ഒ മാരായ ജസ്റ്റിന്‍ ജോസഫ്, ശ്രീജേഷ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ഏറ്റുമാനൂര്‍, ഗാന്ധിനഗര്‍, ചങ്ങനാശ്ശേരി, കോട്ടയം വെസ്റ്റ് എന്നീ സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. ഇയാളെ കോടതിയില്‍ ഹാജരാക്കി.





0 Comments