Breaking...

9/recent/ticker-posts

Header Ads Widget

ഉദ്യോഗസ്ഥരുടെ കുറവു മൂലം പാലാ ആര്‍.ടി ഓഫീസില്‍ ഫയല്‍ നീക്കം വൈകുന്നു.



ഉദ്യോഗസ്ഥരുടെ കുറവു മൂലം പാലാ ആര്‍.ടി ഓഫീസില്‍ ഫയല്‍ നീക്കം വൈകുന്നു. വാഹന രജിസ്ട്രേഷന്‍, പേരുമാറ്റം അടക്കം വിവിധ സേവനങ്ങള്‍ക്കായി അപേക്ഷ സമര്‍പ്പിച്ചവര്‍ ഫയലുകള്‍ നീങ്ങിക്കിട്ടാനുള്ള കാത്തിരിപ്പിലാണ്. വകുപ്പ് സേവനങ്ങള്‍ ഓണ്‍ലൈനാക്കിയെങ്കിലും ഓഫീസില്‍ നിന്നുള്ള അന്തിമ അപ്രൂവല്‍ വൈകുന്നതാണ് പൊതുജനങ്ങളെ ദുരിതത്തിലാക്കുന്നത്. നിലവില്‍ പാലായില്‍ ജോയിന്റ് ആര്‍.ടി.ഒ ഇല്ലാത്ത അവസ്ഥയാണ്. 2 മാസമായി ജെ.ആര്‍.ടി.ഒ ലീവിലാണ്. നിലവില്‍ 2 എം.വി.ഐമാരാണ് എല്ലാ ജോലികള്‍ക്കുമായി ഓടിയെത്തേണ്ടത്.  ഒരു ഓഫീസിന് കീഴില്‍ വരുന്ന ജോലികളിലെല്ലാം പൂര്‍ത്തീകരിക്കാന്‍ കഴിയാതെ നട്ടംതിരിയുകയാണ് ഉദ്യോഗസ്ഥര്‍. അപകടങ്ങളിലെ പരിശോധന, വകുപ്പ്തല മീറ്റിംഗുകള്‍ തുടങ്ങിയവയ്ക്കെല്ലാം ശേഷമാണ് ഓഫീസിലെ ഫയല്‍പരിശോനയ്ക്ക് സമയം ലഭിക്കുന്നത്.  ഡ്യൂട്ടി സമയത്തിന് ശേഷവും രാത്രി വരെ ജോലി ചെയ്താണ് ഇപ്പോള്‍ ഫയലുകള്‍ നോക്കുന്നത്. ഉദ്യോഗസ്ഥരുടെ ജോലി ഭാരവും, മാനസിക സമ്മര്‍ദവും ഒഴിവാക്കാന്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കാര്‍ അധികൃതര്‍ തയ്യാറാവണമെന്ന ആവശ്യമുയരുകയാണ്.




Post a Comment

0 Comments