Breaking...

9/recent/ticker-posts

Header Ads Widget

ബിഷപ്‌സ് വയലില്‍ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിന് സമാപനം.



പാലാ സെന്റ് തോമസ് കോളേജില്‍ നടന്നുവന്ന ബിഷപ്‌സ് വയലില്‍ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിന് സമാപനം. പുരുഷ വിഭാഗത്തില്‍ എസ്.എന്‍ കോളേജ് ചേളന്നൂര്‍ ജേതാക്കളായി. 5 സെറ്റ് നീണ്ട പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്ക്  ആതിഥേയരായ പാലാ സെന്റ് തോമസ് കോളജിനെ കീഴടക്കിയാണ് ചേളന്നൂര്‍ ജേതാക്കളായത്. ജേതാക്കള്‍ക്ക് കോളേജ് മാനേജര്‍ റവ. ഡോ. ജോസഫ് തടത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.  വനിതാ വിഭാഗത്തില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് ജേതാക്കളായി.  ഫൈനലില്‍ മത്സരത്തില്‍ കാതോലിക്കേറ്റ് കോളേജ് പത്തനംതിട്ടയെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്താണ് സെന്റ് ജോസഫ് കിരീടം നേടിയത്.  വിജയികള്‍ക്ക് കോളേജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജെയിംസ് ജോണ്‍ മംഗലത്ത്, ആലുംനി അസോസിയേഷന്‍ പ്രസിഡന്റ് ഡിജോ കാപ്പന്‍, വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ ഡേവിസ് സേവിയര്‍, ഫാ. ഡോ. സാല്‍വിന്‍ കപ്പിലിപ്പറമ്പില്‍, അലുംനി അസോസിയേഷന്‍ സെക്രട്ടറി സാബു ഡി മാത്യു, മുനിസിപ്പല്‍ കൗണ്‍സിലര്‍ ജിമ്മി ജോസഫ് എന്നിവര്‍ ചേര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്തു.




Post a Comment

0 Comments