Breaking...

9/recent/ticker-posts

Header Ads Widget

പാലാ സെന്റ് മേരീസ് സ്‌കൂള്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി



പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന റവന്യൂ ജില്ലാ കായിക മേളയില്‍ 4 സ്വര്‍ണ്ണവും, 6 വെള്ളിയും, 3 വെങ്കലവും ആയി 41  പോയിന്റ് നേടി പാലാ സെന്റ് മേരീസ് സ്‌കൂള്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. സീനിയര്‍ വിഭാഗത്തില്‍ ഗ്ലോറിമോള്‍ ജോസ് 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണ്ണവും, 400 മീറ്റര്‍ ഓട്ടം, 100 മീറ്റര്‍ ഹര്‍ ഡില്‍സ് എന്നിവയില്‍ വെള്ളിയും കരസ്ഥമാക്കി. ജൂനിയര്‍ വിഭാഗത്തില്‍  ആന്‍ മരിയ ജോണ്‍ 1500 മീറ്ററില്‍ സ്വര്‍ണ്ണവും ,3000 മീറ്ററില്‍ വെള്ളിയും നേടി. ആന്‍ മരിയ സിജു ജൂനിയര്‍ വിഭാഗം ഹാമ്മര്‍ത്രോയില്‍ സ്വര്‍ണ്ണം നേടിയപ്പോള്‍, ആന്‍ഡ്‌റി ഏലി വിന്‍സെന്റ്  പോള്‍വാള്‍ട്ടില്‍ സ്വര്‍ണ്ണവും, ലോങ്ങ്ജമ്പില്‍ വെങ്കലവും നേടി.  ജൂനിയർ വിഭാഗം 800 മീറ്റർ ഓട്ടത്തിലും, 4×400 മീറ്റർ റിലേയിലും മരിയ ക്രിസ്റ്റിന ടോണി വെള്ളി മെഡൽ കരസ്ഥ മാക്കി.ജൂനിയർ വിഭാഗം 100 മീറ്റർ ഹർഡിൽസിൽ വെള്ളി നേടിയ ഷെഹാ മൈമൂന റിലേ ടീമിലും അംഗമാണ്.ജൂനിയർ വിഭാഗം 4×100,4×400 റിലേയിൽ ആൻ മരിയ ബിനോയ്‌ വെങ്കലവും, വെള്ളിയും കരസ്ഥ മാക്കി, റിലേ ടീമിൽ അംഗമായി.നന്ദന ബൈജു 4×400 റിലേയിൽ വെള്ളി നേടി,റിലേ ടീമിൽ അംഗമായി. സബ് ജൂനിയർ വിഭാഗം 200 മീറ്ററിൽ ഒഫ്‌സന അജയ്കുമാർ വെള്ളി മെഡൽ നേടി. അഭിയ ശശി ഷോട്ട് പുട്ടിലും ഡിസ്‌കസ് ത്രോയിലും വെങ്കല മേഡലൽ കരസ്ഥമാക്കി. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മികച്ച വിജയം നേടാന്‍ ഈ വര്‍ഷം സ്‌കൂളിന് സാധിച്ചതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. മെഡല്‍ നേടിയ താരങ്ങള്‍ എല്ലാവരും അല്‍ഫോന്‍സാ അത്‌ലെറ്റിക് അക്കാദമിയില്‍ Dr. തങ്കച്ചന്‍ മാത്യുവിന്റെ ശിക്ഷണത്തില്‍ പരിശീലനം നേടുന്നവരാണ്.





Post a Comment

0 Comments