Breaking...

9/recent/ticker-posts

Header Ads Widget

പാലാ നഗരത്തില്‍ പാര്‍ക്കിംഗ് മൂലം ഗതാഗതക്കുരുക്ക് മുറുകുന്നു



വാഹനങ്ങള്‍ പെരുകുമ്പോള്‍ നഗരത്തില്‍ പാര്‍ക്കിംഗ സൗകര്യങ്ങള്‍ കുറയുന്നത് ഗതാഗതക്കുരുക്കിന് കാരണമാവുന്നു. പാലാ നഗരത്തില്‍  പാലാ  രാമപുരം റോഡ് , മെയിന്‍ റോഡ് , ടി ബി റോഡ് , പാലാ ടൗണ്‍ ബൈപാസ് , റിവര്‍ വ്യൂ റോഡ് എന്നിവിടങ്ങളിലെല്ലാം റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുമ്പോള്‍ കാല്‍ നടയാത്രക്കാരും ദുരിതത്തിലാവുകയാണ് . നടപ്പാതകളില്‍ പോലും വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതായി ആക്ഷേപമുയരുന്നുണ്ട്. നഗരത്തിലെ അനധികൃത പാര്‍ക്കിംഗ് ഗതാഗതക്കുരുക്കിന് കാരണമാകുന്നതായി പരാതി  വ്യാപകമാകുമ്പോള്‍ നഗരത്തിലെത്തുന്ന വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാന്‍ മറ്റു മാര്‍ഗമില്ലാതെ റോഡിന്റെ വശങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയിലുമാണ്. റോഡിലും മറ്റും  വാഹനങ്ങള്‍ ദീര്‍ഘസമയം പാര്‍ക്കു ചെയ്യുന്നത് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു.  സിവില്‍ സ്റ്റേഷന്‍ പരിസരത്തും പാരലല്‍ റോഡിലും ബൈപ്പാസ് റോഡിലും വാഹനങ്ങള്‍   നിര്‍ത്തിയിട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് തിരികെ കൊണ്ടുപോകുന്നത്. റോഡിന്റെ വശങ്ങള്‍ കയ്യേറിയുള്ള അനധികൃത പാര്‍ക്കിംഗ് തടയണമെന്ന് ആവശ്യവും ശക്തമാണ്. ഇത് മൂലം കാല്‍നടയാത്രക്കാര്‍ റോഡിലേക്ക് ഇറങ്ങി നടക്കേണ്ട അവസ്ഥയാണ്.  ട്രാഫിക് അഡൈ്വസറി കമ്മിറ്റി വിളിച്ചു ചേര്‍ത്ത് പാര്‍ക്കിംഗ പ്രശ്‌നത്തിന് ഉടന്‍തന്നെ പരിഹാരം ഉണ്ടാക്കുമെന്ന് മാണി സി കാപ്പന്‍ എംഎല്‍എ പറഞ്ഞു. ന്യൂ തിയേറ്റര്‍,  ബൈപ്പാസ് റോഡ് തുടങ്ങിയിടങ്ങളിലെല്ലാമാണ് അനധികൃത പാര്‍ക്കിംഗ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ നടക്കുന്ന റോഡിന്റെ വശങ്ങളിലും കയ്യേറിയുള്ള അനധികൃത പാര്‍ക്കിംഗ് വ്യാപകമായിരിക്കുകയാണ് .




Post a Comment

0 Comments