Breaking...

9/recent/ticker-posts

Header Ads Widget

ബൈക്ക് മോഷണ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.



ബൈക്ക് മോഷണ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി, വളവന്‍കോട്, ചെറുവള്ളൂര്‍, പനച്ചക്കാല പുത്തന്‍വീട് വീട്ടില്‍ ലിബിന്‍ ജോണ്‍ (32) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഈ മാസം പത്താം തീയതി രാത്രിയോടുകൂടി കാണക്കാരി മണ്ഡപം പടിഭാഗത്ത്  പ്രവര്‍ത്തിക്കുന്ന പവി ഏര്‍ത്ത് മൂവേഴ്‌സ് എന്ന സ്ഥാപനത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഈ സ്ഥാപനത്തിലെ ജീവനക്കാരനായ എറണാകുളം സ്വദേശി ഉപയോഗിക്കുന്ന   മോട്ടോര്‍സൈക്കിള്‍ മോഷ്ടിച്ചു കൊണ്ടുപോവുകയായിരുന്നു. പരാതിയെ തുടര്‍ന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ മോഷ്ടാവിനെ തിരിച്ചറിയുകയും, ഇയാളെ കന്യാകുമാരിയില്‍ നിന്നും പിടികൂടുകയുമായിരുന്നു. ഇയാള്‍ക്ക് എഴുകോണ്‍ പോലീസ് സ്റ്റേഷനില്‍ പോക്‌സോ കേസ് നിലവിലുണ്ട്. കുറവിലങ്ങാട്  സ്റ്റേഷന്‍ എസ്.ഐ തോമസ് കുട്ടി, എ.എസ്.ഐ മാരായ അജി .ഡി, ബൈജു, സി.പി.ഓ പ്രവീണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്  ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.





Post a Comment

0 Comments