മധ്യവയസ്‌കയായ അമ്മയെ ആക്രമിച്ച കേസില്‍ മകനെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി ഔട്ട് പോസ്റ്റ് ഭാഗത്ത് പാറശ്ശേരി രാജേഷ് പി.ആര്‍ (34) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ വീട്ടിലെത്തി അമ്മയുമായി കുടുംബപരമായ പ്രശ്‌നത്തിന്റെ പേരില്‍ വാക്ക് തര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് അടുക്കളയില്‍ ഇരുന്ന ചിരവ എടുത്ത് ആക്രമിക്കുകയുമായിരുന്നു. പരാതിയെ തുടര്‍ന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷന്‍ എസ്.ഐ വിപിന്‍ ചന്ദ്രന്‍, സി.പി.ഒ മാരായ മണികണ്ഠന്‍, സഞ്ജിത്ത്, ശരത്ത് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് ചിങ്ങവനം സ്റ്റേഷനില്‍ ക്രിമിനല്‍ കേസ് നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.





0 Comments