ബസ് യാത്രക്കാരനായ മധ്യവയസ്‌കനെ ബസ്സിനുള്ളില്‍ ആക്രമിച്ച കേസില്‍ കണ്ടക്ടറെയും, ഡ്രൈവറെയും പോലീസ് അറസ്റ്റ് ചെയ്തു. കുമരകം തെക്കുംഭാഗത്ത് പുതുവീട് ആദര്‍ശ് പ്രസന്നന്‍ (27), ചെങ്ങളം അയ്യംമാത്ര പാലത്തിന് സമീപം പുത്തന്‍പുരയ്ക്കല്‍ വിഷ്ണു പി.ബി (28) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. വൈക്കം- കൈപ്പുഴമുട്ട് റൂട്ടില്‍ ഓടുന്ന ശ്രീ ഗണേഷ് എന്ന ബസ്സിലെ ജീവനക്കാരായ ഇവര്‍ ഇരുവരും ചേര്‍ന്ന് കഴിഞ്ഞദിവസം ബസ് യാത്രക്കാരനായ തലയാഴം സ്വദേശിയായ മധ്യവയസ്‌കനെ ടിക്കറ്റ് എടുത്തില്ല എന്ന് ആരോപിച്ച് മര്‍ദ്ദിക്കുകയും, വണ്ടിയില്‍ നിന്നും തള്ളി താഴെ ഇടുകയുമായിരുന്നു. യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . പരാതിയെ തുടര്‍ന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷന്‍ എസ്. എച്ച്.ഒ രാജേന്ദ്രന്‍ നായര്‍, എസ്.ഐ മാരായ സുരേഷ്. എസ്, ഷിബു വര്‍ഗീസ്, വിജയപ്രസാദ്, സി.പി.ഒ രജീഷ് എന്‍.ആര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.


.webp)


0 Comments