പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അന്താരാഷ്ട്ര ബാലിക ദിനത്തോടനുബന്ധിച്ച് പാലാ റോട്ടറി ക്ലബ്ബുമായി ചേര്‍ന്ന് കൗമാര ആരോഗ്യം എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. റോട്ടറി ഇന്റര്‍നാഷണല്‍ എംപവറിങ് ഗേള്‍സ് ചെയര്‍പേഴ്‌സണ്‍ നിഷ ജോസ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. 'ക്യാരക്ടറും കാലിബറും' ആകുന്ന ചിറകുകള്‍ കൊണ്ട് പറക്കേണ്ടവരാണ് പെണ്‍കുട്ടികള്‍ എന്ന് നിഷ ജോസ് അഭിപ്രായപ്പെട്ടു. പെണ്‍കുട്ടികളുടെ ഏറ്റവും മനോഹരമായ പ്രായം അവര്‍ പൂമ്പാറ്റകളെ പോലെ പറക്കുന്ന കൗമാരപ്രായമാണെന്ന് അവര്‍ പറഞ്ഞു. കൗമാരപ്രായം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തെ അടിസ്ഥാനമാക്കി കോട്ടയം മെഡിക്കല്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോക്ടര്‍ ദിവ്യ സാറ ക്ലാസ് നയിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അജി വി.ജെ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ലീന സെബാസ്റ്റ്യന്‍, ബീനാമോള്‍ അഗസ്റ്റിന്‍, റാണി മാനുവല്‍, ദിവ്യ കെ.എസ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments