Breaking...

9/recent/ticker-posts

Header Ads Widget

പുന്നത്തുറ വെസ്റ്റ് മണിമലക്കാവ് ദേവീക്ഷേത്രത്തില്‍ നവരാത്രി മഹോത്സവവും പ്രഭാഷണ പരമ്പരയും



പുന്നത്തുറ വെസ്റ്റ് മണിമലക്കാവ് ദേവീക്ഷേത്രത്തില്‍ നവരാത്രി മഹോത്സവവും  പ്രഭാഷണ പരമ്പരയും ഒക്ടോബര്‍ 19 മുതല്‍ 24 വരെ നടക്കും. ക്ഷേത്രം തന്ത്രി കുരുപ്പക്കാട്ട്  നാരായണന്‍ നമ്പൂതിരി വ്യാഴാഴ്ച വൈകിട്ട്  ഭദ്രദീപ പ്രകാശനം നടത്തും. 7 മണിക്ക്  രാജ്ഗോപാല്‍ കൃഷ്ണന്‍ തൃപ്പൂണിത്തുറ ആത്മീയത ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളില്‍ എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തും. രണ്ടാം ദിവസം വെള്ളിയാഴ്ച മോട്ടിവേഷനല്‍ ട്രെയിനര്‍ ബിബിന്‍ ഷാന്‍ പ്രഭാഷണം നടത്തും. മൂന്നാം ദിവസം ശനിയാഴ്ച ലഹരി വ്യാപനത്തിനെതിരെയും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെയുമുള്ള  പ്രഭാഷണങ്ങള്‍ നടക്കും. ഞായറാഴ്ച വൈകിട്ട് 6 ന് പൂജവെയ്പ്, വിശേഷാല്‍ ദീപാരാധന ആശാ പ്രദീപിന്റെ  പ്രഭാഷണം എന്നിവ നടക്കും. തിങ്കളാഴ്ച മഹാനവമി ദിനത്തില്‍ എം.പി അപ്പു പ്രഭാഷണം നടത്തും. വിജയദശമി ദിവസമായ ചൊവ്വാഴ്ച ക്ഷേത്രം മേല്‍ശാന്തി മുട്ടത്തുമന മഹേഷ് ദാമോദരന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ രാവിലെ ഗണപതിഹോമം, വിദ്യാഗോപാല മന്ത്രാര്‍ച്ചന,  7 ന് പൂജയെടുപ്പ് വിദ്യാരംഭം, പ്രസാദവിതരണം,  10 ന് ശ്രീഭദ്ര വാദ്യകലാസമതിയുടെ ചെണ്ടമേളം, ദക്ഷിണ വയ്പ്് എന്നിവ നടക്കും. ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ശിവശങ്കരന്‍ നായര്‍, സെക്രട്ടറി ചന്ദ്രബാബു ആലയ്ക്കല്‍, വൈസ് പ്രസിഡന്റ് കെ.എസ് സുരേഷ്, ജോയിന്റ് സെക്രട്ടറി മോഹനന്‍ എ.എ എന്നിവര്‍ നേതൃത്വം നല്‍കും.




Post a Comment

0 Comments