Breaking...

9/recent/ticker-posts

Header Ads Widget

രാമപുരം വിദ്യാഭ്യാസ ഉപജില്ലാ ശാസ്‌ത്രോത്സവത്തിന് തുടക്കമായി.



രാമപുരം വിദ്യാഭ്യാസ ഉപജില്ലാ ശാസ്‌ത്രോത്സവത്തിന് തുടക്കമായി. ഇടനാട്  SV NSS HS ലും, GLPS ലുമായാണ് മൂന്നു ദിവസങ്ങളിലായി ശാസ്ത്ര ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ IT മേള നടക്കുന്നത്. SV NSS HS ല്‍ ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടനം മാണി സി കാപ്പന്‍ എം.എല്‍.എ നിര്‍വഹിച്ചു. മീനച്ചില്‍ താലൂക്ക് NSS  യൂണിയന്‍ പ്രസിഡന്റ് സി.പി ചന്ദ്രന്‍ നായര്‍ അധ്യക്ഷനായിരുന്നു. രാമപുരം AEO മേരിക്കുട്ടി ജോസഫ്,  കരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു, രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡന്റ കെ.എം തങ്കച്ചന്‍, വെളിയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ്  സജേഷ് ശശി, കടനാട് പഞ്ചായത്ത് പ്രസിഡന്റ ജിജി തമ്പി, ജില്ലാപഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍, കോട്ടയം DDE  സുബിന്‍ പോള്‍, പാലാ DEO സുനിജ പി,   സജി തോമസ് , രാജേഷ് എന്‍.വൈ,  പാര്‍വതി ജയശ്രീ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രവൃത്തി പരിചയമേളയാണ് ആദ്യദിനത്തില്‍ നടന്നത്. ബുധനാഴ്ച ശാസ്ത്രഗണിത ശാസ്ത്ര IT മേളകളും സമാപന ദിവസമായ വ്യാഴാഴ്ച സാമൂഹ്യ ശാസ്ത്രമേളയും നടക്കും.




Post a Comment

0 Comments