ഓള്‍ കേരള റേഷന്‍ റീട്ടെയില്‍ ഡീലേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ റേഷന്‍ വ്യാപാരികള്‍, കുറവിലങ്ങാട് സപ്ലൈകോ ഗോഡൗണിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. റേഷന്‍ സാധനങ്ങളുടെ വിതരണം തടസ്സപ്പെടുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ധര്‍ണ്ണ. റേഷന്‍ വ്യാപാരികളെ വലിയ സാമ്പത്തിക ബാധ്യതയില്‍ എത്തിക്കുന്ന സാഹചര്യമാണുള്ളതെന്നും വ്യാപാരികള്‍ കുറ്റപ്പെടുത്തി. ടൗണില്‍ ലോഡ് ഇറക്കുന്ന തൊഴിലാളികളും റേഷന്‍ സാധനങ്ങള്‍ ലോറികളില്‍ എത്തിക്കുന്ന കരാറുകാരനും തമ്മിലുള്ള തൊഴില്‍ തര്‍ക്കങ്ങളും റേഷന്‍ വിതരണത്തെ ബാധിക്കുന്നുണ്ട്. ജനങ്ങളെയും റേഷന്‍ വ്യാപാരികളെയും ബാധിക്കുന്ന വിഷയത്തില്‍ അടിയന്തരമായി നടപടി ഉണ്ടാവണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു. പ്രതിഷേധ ധര്‍ണ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് സേവിയര്‍ ജെയിംസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് വര്‍ക്കിംഗ് പ്രസിഡണ്ട് സജി മാത്യു, താലൂക്ക് സെക്രട്ടറി ബെന്നി കരൂര്‍,ടോമിച്ചന്‍ പഴയ മഠം തുടങ്ങിയവര്‍ പ്രസംഗിച്ചു. ഗോഡൗണില്‍ നിന്നും റേഷന്‍ കടകളിലേക്ക് സാധനങ്ങള്‍ എത്തിക്കുവാന്‍ നേരിടുന്ന പ്രതിസന്ധി മൂലം. ജനങ്ങള്‍ക്ക് സമയബന്ധിതമായി സാധനങ്ങള്‍ സപ്ലൈ ചെയ്യാന്‍ കഴിയാതെ വരുകയാണ് റേഷന്‍ വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്ന പ്രശ്‌നത്തിന്. പരിഹാരം വൈകിയാല്‍ ശക്തമായ പ്രതിഷേധ സമരത്തിന് നിര്‍ബന്ധിതരാകും എന്നും സംഘടനാ നേതാക്കള്‍ പറഞ്ഞു. ഗോഡൗണില്‍ ലോഡ് എത്തിക്കുന്ന കരാറുകാരനും ഗോഡൗണിലെ ചുമട്ട് തൊഴിലാളികളും തമ്മിലുള്ള തൊഴില്‍പരമായ പ്രശ്‌നങ്ങളാണ് പ്രതിസന്ധികള്‍ക്ക് കാരണമായിരിക്കുന്നത്. സാധനങ്ങള്‍ കടയില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ റേഷന്‍ കട ഉടമകളെ യഥാസമയം അറിയിക്കണമെന്നും, വ്യാപരികള്‍ ആവശ്യപ്പെട്ടു
0 Comments