Breaking...

9/recent/ticker-posts

Header Ads Widget

സംരക്ഷണവേലിയില്ലാത്തത് അപകടങ്ങള്‍ക്ക് കാരണാകുന്നു



കിടങ്ങൂര്‍ ക്ഷേത്രം ചെമ്പിളാവ് റോഡിലെ ആദ്യവളവില്‍ റോഡ് സൈഡില്‍ സംരക്ഷണവേലിയില്ലാത്തത് അപകടങ്ങള്‍ക്ക് കാരണാകുന്നു. ഇരുവശത്തുനിന്നും വാഹനങ്ങളെത്തിയാല്‍ വാഹനങ്ങള്‍ സൈഡ് ഒതുക്കിയാല്‍ പത്തടിയോളം താഴ്്ചയിലേയ്ക്ക് പതിക്കാനുള്ള സാധ്യതയേറെയാണ്. നിരവധി വാഹനങ്ങള്‍ ഈ വളവില്‍ ഇതിനോടകം അപകടത്തില്‍പെട്ടിട്ടുണ്ട്. റോഡ് വശത്തെ സംരക്ഷണഭിത്തിയും ഇപ്പോള്‍ ഇടിഞ്ഞ നിലയിലാണ്. നാട്ടുകാര്‍ ഇപ്പോള്‍ അപകടസൂചന നല്കിയിരിക്കുകയാണ്. അപകടമേഖലയായ ഈ ഭാഗത്ത് സംരക്ഷണവേലി സ്ഥാപിക്കണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എയുടെ ശ്രദ്ധയില്‍ പെടുത്തിയതായി വാര്‍ഡ് മെംബര്‍ ദീപാ സുരേഷ് പറഞ്ഞു. കഴിഞ്ഞദിവസം ഓട വൃത്തിയാക്കിയപ്പോള്‍ കോരിയ മണ്ണ് റോഡ് സൈഡില്‍ ഇട്ടിരുന്നത് മഴ പെയ്തപ്പോള്‍ ഒലിച്ചിറങ്ങിയതും അപകടങ്ങള്‍ക്കു കാരണമായി.




Post a Comment

0 Comments