Breaking...

9/recent/ticker-posts

Header Ads Widget

സമൃദ്ധി ഫാര്‍മേഴ്സ് മൊബിലിറ്റി ഹബ് മണര്‍കാട് ബൈപാസിനസമീപം പ്രവര്‍ത്തനമാരംഭിച്ചു



ജില്ലാ കൃഷിവകുപ്പിന്റെ കൃഷിയിട ആസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി കര്‍ഷകരുടെ നേതൃത്വത്തില്‍ കാര്‍ഷിക വിപണന കേന്ദ്രം സമൃദ്ധി ഫാര്‍മേഴ്സ് മൊബിലിറ്റി ഹബ് മണര്‍കാട് ബൈപാസിനസമീപം പ്രവര്‍ത്തനമാരംഭിച്ചു. അഡ്വ.ചാണ്ടി ഉമ്മന്‍ ഫാര്‍മെഴ്‌സ് മൊബിലിറ്റി ഹബ്ബിന്റ  ഉദ്ഘാടനം നിര്‍വ്വഹിച്ചു. മണര്‍കാട് പഞ്ചായത്ത് ഹാളിന്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ബിജു കെ സി അധ്യക്ഷനായിരുന്നു.പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പ്രീതാ പോള്‍ മുഖ്യപ്രഭാഷണം നടത്തി.ആത്മ ജില്ലാ പ്രോജക്ട് ഡയറക്ടര്‍ ജ്യോതി കെ ഐ പദ്ധതി വിശദീകരണം നടത്തി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്സി ജോണ്‍ ആദ്യ വില്‍പ്പന നടത്തി.പാമ്പാടി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ലെന്‍സി തോമസ് ,മണര്‍കാട് പഞ്ചായത്ത് കൃഷി ഓഫീസര്‍ ഗൗരി എ ആര്‍ .ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റെജി എം ഫിലിപ്പോസ്,നിബു ജോണ്‍,ജില്ലാ ഇ ആന്റ് റ്റി ഡെപ്യൂട്ടി ഡയറക്ടര്‍ സൂസമ്മ പി വി,പാമ്പാടി ബ്ലോക്ക് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പ്രേമ ബിജു,പാമ്പാടി ബ്ലോക്ക് പഞ്ചായത്തംഗം ബിജു തോമസ്,പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഫിലിപ്പ് കിഴക്കേപ്പറമ്പില്‍,സമൃദ്ധി ഫാര്‍മര്‍ പ്രോഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍  പ്രസിഡന്റ് മോസസ് ജോര്‍ജ്ജ്  തുടങ്ങിയവര്‍ സംസാരിച്ചു.പാമ്പാടി ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിലെ കര്‍ഷകരില്‍നിന്നും ശേഖരിക്കുന്ന നാടന്‍ ഉല്‍പ്പന്നങ്ങളും,പച്ചക്കറി തൈകളും,വിത്തുകളും,ജൈവ വളങ്ങളും,കാര്‍ഷിക ഉപകരണങ്ങളും ഇവിടെനിന്നും  മിതമായ നിരക്കില്‍ ലഭിക്കും.




Post a Comment

0 Comments