Breaking...

9/recent/ticker-posts

Header Ads Widget

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കടുത്തുരുത്തി യൂണിറ്റ് കുടുംബമേള നടന്നു.



കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കടുത്തുരുത്തി യൂണിറ്റ് കുടുംബമേള നടന്നു. കടപ്പൂരാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍  പ്രസിഡണ്ട്  പി.എ ലൂക്കോസ് അധ്യക്ഷനായിരുന്നു  കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.വി സുനില്‍ കുടുംബമേള ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍.ബി സ്മിത കുടുംബമേള സന്ദേശം നല്‍കി. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്  ജിന്‍സി എലിസബത്ത് മുതിര്‍ന്ന അംഗങ്ങളായ പി.പി ശ്രീധരന്‍പിള്ള, പി.കെ സരളമ്മ, അമ്മിണി രാജന്‍, മേരി ജോസഫ്, ത്രേസ്യാമ്മ ജോസഫ്, മറിയക്കുട്ടി, ഏലിക്കുട്ടി ഐസക്ക്, എലിക്കുട്ടി വര്‍ക്കി, ത്രേസ്യമ്മ വര്‍ക്കി, ഇ.ജി ത്രേസ്യ, കോമളവല്ലി എന്നിവരെ യോഗത്തില്‍ ആദരിച്ചു.  ബ്ലോക്ക് സെക്രട്ടറി സി.പി പുരുഷോത്തമന്‍, ജില്ലാ കമ്മിറ്റിയംഗം സി.കെ അന്നമ്മ,  ബ്ലോക്ക് സെക്രട്ടറി പവിത്രന്‍, സെക്രട്ടറി പി.എം ശശി,  ട്രഷറര്‍ കെ.വി തോമസ് എന്നിവര്‍ പ്രസംഗിച്ചു. നോവലിസ്റ്റ് സി.ഐ സുകുമാരനെ യോഗത്തില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. കുട്ടികളുടെയും, മുതിര്‍ന്നവരുടെയും, കലാ മത്സരങ്ങളും, സമ്മാനദാനവും നടന്നു.




Post a Comment

0 Comments