സേവാഭാരതി ഏറ്റുമാനൂര്‍ പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തില്‍ ഹോം കെയര്‍ സര്‍വീസിന് തുടക്കം കുറിച്ചു. ഏറ്റുമാനൂര്‍ നഗരസഭ പരിധി കേന്ദ്രീകരിച്ച് സേവാഭാരതി ആരംഭിച്ച പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിലാണ് വീടുകള്‍ സന്ദര്‍ശിച്ച് കിടപ്പ് രോഗികളെ പരിചരിക്കുന്ന ഹോം കെയര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ദേശീയ സേവാഭാരതി കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് എം.എ. രാജീവ് ഹോം കെയര്‍ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു. സേവാഭാരതി ഏറ്റുമാനൂര്‍ യൂണിറ്റ് പ്രസിഡന്റും, കോട്ടയം വെല്‍ഫാസ്റ്റ് ഹോസ്പിറ്റല്‍ ഡോക്ടറുമായ ഡോ. വി.വി. സോമന്‍ വീടുകള്‍ സന്ദര്‍ശിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പാലിയേറ്റീവ് കെയര്‍ സംഘം ആദ്യ ദിവസം 7 വീടുകള്‍ സന്ദര്‍ശിച്ച് 10 രോഗികളുടെ രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയ പരിശോധനകള്‍ നടത്തി. പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് രണ്ട് നേഴ്സുമാരും വാഹനവും ഡ്രൈവറുമാണുള്ളത്. സൗജന്യ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മെഡിക്കല്‍ കട്ടില്‍, വാട്ടര്‍ ബെഡ്, എയര്‍ ബെഡ്, വീല്‍ ചെയര്‍, വാക്കര്‍ തുടങ്ങിയ ഉപകരണങ്ങള്‍ സൗജന്യമായി ഉപയോഗിക്കാന്‍ നല്‍കുകയും ചെയ്യുന്നുണ്ട്. സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് സേവാഭാരതി ഏറ്റുമാനൂര്‍ പാലിയേറ്റീവ് കെയറിന്റെ 8078091430 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.





0 Comments