എസ്.എച്ച് മെഡിക്കല്‍ സെന്ററും, കെ.വി.എം. കോളേജ് ഓഫ് ഫാര്‍മസി എഡ്യൂക്കേഷനും സംയുക്തമായി ഒക്ടോബര്‍ 12 ലോക സന്ധിവാത ദിനത്തോടനുബന്ധിച്ച് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. എസ്.എച്ച് മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ റവ.സി. കാതറൈന്‍ നെടുമ്പുറം, കെ.വി.എം. കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ ലിജോ ജോസഫ് തോമസ് എന്നിവര്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ തെരുവ് നാടകവും ഫ്‌ലാഷ് മോബും നടത്തി. ആശുപത്രി അങ്കണത്തിലും നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലും നടന്ന ബോധവക്കരണ പരിപാടി സന്ധിവാത രോഗികള്‍ നേരിടുന്ന വെല്ലുവിളികള്‍ അവതരിപ്പിക്കുകയും സമയോചിതമായ ഇടപെടലിന്റെയും പിന്തുണയുടെയും പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു.





0 Comments