പാലാ സെന്റ് തോമസ് കോളേജില്‍ നടന്നുവരുന്ന 43-ാമത് ബിഷപ്പ് വയലില്‍ ഇന്റര്‍കോളേജിയേറ്റ് വോളിബോള്‍ ടൂര്‍ണമെന്റില്‍ പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളേജ് സെമിഫൈനലില്‍ പ്രവേശിച്ചു. ചൊവ്വാഴ്ച രാവിലെ നടന്ന മത്സരത്തില്‍ അഞ്ചു സെറ്റ് നീണ്ടുനിന്ന വാശിയേറിയ പോരാട്ടത്തിന് ഒടുവില്‍ സി.എം.എസ് കോളേജ് കോട്ടയത്തിനെ രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്ക് കീഴടക്കിയാണ് സെന്റ് സ്റ്റീഫന്‍സ് കോളേജ് പത്തനാപുരം സെമിയില്‍ എത്തിയത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് നടക്കുന്ന സെമിഫൈനലില്‍ ആതിഥേയരായ പാലാ സെന്റ് തോമസ് കോളേജ് പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളേജിനെ നേരിടും. തുടര്‍ന്ന് നടക്കുന്ന വനിതകളുടെ രണ്ടാം സെമി ഫൈനലില്‍ പാലാ അല്‍ഫോന്‍സാ കോളേജ് ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്‌സ് കോളേജിനെനേരിടും. വനിതാ വിഭാഗത്തില്‍ കത്തോലിക്കേറ്റ് കോളേജ് പത്തനംതിട്ട ഫൈനലില്‍ പ്രവേശിച്ചു. വാശിയേറിയ 5 സെറ്റ് നീണ്ട സെമിഫൈനല്‍ പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ ചങ്ങനാശ്ശേരി അസംഷന്‍ കോളേജിനെ കീഴടക്കിയാണ് കത്തോലിക്കേറ്റ് ഫൈനലില്‍ കടന്നത്.





0 Comments