Breaking...

9/recent/ticker-posts

Header Ads Widget

മുന്‍ധാരണ ലംഘിച്ചാണ് തലപ്പലം സഹകരണബാങ്കിന് മുന്നില്‍ സമരം നടത്തിയതെന്ന് ബാങ്ക് പ്രസിഡന്റ്



സഹകരണബാങ്കുകള്‍ക്കെതിരെ  പരിസ്പരം ചെളിവാരിയെറിയരുതെന്ന മുന്‍ധാരണ ലംഘിച്ചാണ് തലപ്പലം സഹകരണബാങ്കിന് മുന്നില്‍ സമരം നടത്തിയതെന്ന് ബാങ്ക് പ്രസിഡന്റ് സജി ജോസഫ് ആരോപിച്ചു. നവംബറില്‍ ബാങ്കില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്ന് മുന്‍കൂട്ടി കണ്ടാണ് ഈ സമരം നടന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍ തന്നെ ധാരണ ലംഘിക്കാന്‍ മുന്നില്‍നിന്നു. 26 വര്‍ഷമായി ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു ഇപ്പോഴത്തെ എല്‍ഡിഎഫ് നേതാവായ സുഭാഷ്. മുന്നണി മാറ്റത്തെ തുടര്‍ന്നാണ് രാജിവെയ്ക്കുമ്പോള്‍ അദ്ദേഹത്തിന് വലിയ സാമ്പത്തിക ബാധ്യത നിലവിലുണ്ടായിരുന്നു. കെട്ടിടനിര്‍മാണം അടക്കം വലിയ അഴിമതിയെന്നാണ് അദ്ദേഹം ആരോപിച്ചത്. എല്ലാം വായിച്ച് മനസിലാക്കി ഒപ്പിട്ടയാളാണ് ആരോപണങ്ങളുമായി മുന്നോട്ട് വരുന്നതെന്നും സജി ജോസഫ് പറഞ്ഞു. താലൂക്കിലെ ഏറ്റവും ലാഭമുള്ളതും കുടിശിക കുറവുള്ളതുമായ ബാങ്കാണ് തലപ്പലം ബാങ്കെന്നും അദ്ദേഹം പറഞ്ഞു.  ബാങ്ക് വൈസ് പ്രസിഡന്റ് സി.കെ സുരേന്ദ്രന്‍, ബോര്‍ഡ് മെംബര്‍മാരായ ഷിബി ജോസപ്, പയസ് കുര്യന്‍, യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് ഡിജു സെബാസ്റ്റ്യന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.




Post a Comment

0 Comments