Breaking...

9/recent/ticker-posts

Header Ads Widget

വായ്പ തട്ടിപ്പ് നടത്തിയ ഭരണ സമിതിയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് LDF തലപ്പലം മണ്ഡലം കമ്മറ്റി



തലപ്പലം സര്‍വ്വീസ് സഹകരണ ബാങ്കില്‍ വായ്പ തട്ടിപ്പ് നടത്തിയ ഭരണ സമിതിയ്‌ക്കെതിരെ  നടപടി സ്വീകരിക്കണമെന്ന് LDF തലപ്പലം മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ബാങ്ക് പ്രസിഡന്റ് സജി ജോസഫിന്റെ നേതൃത്വത്തിലാണ് കോടികളുടെ തട്ടിപ്പ് നടത്തിയതെന്നും LDF  ആരോപിക്കുന്നു. സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന  ഇന്‍സ്‌പെക്ഷനില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ഭരണസമിതി അന്വേഷണത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി അനുമതിയോടെ നടന്ന അന്വേഷണത്തില്‍  കുറ്റക്കാരായി കണ്ടെത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജോയന്റ് രജിസ്ട്രാറെ ച്ചമതലപ്പെടുത്തിയിരിക്കുകയാണ്. ഈടു വസ്തുവിന് ഉയര്‍ന്ന വാല്യുവേഷന്‍ നിര്‍ണ്ണയിച്ച് പ്രസിഡന്റിന്റെ ഭാര്യയ്ക്കും ബിനാമികള്‍ക്കും നല്‍കിയ വായ്പകള്‍ തിരിച്ചടച്ചിട്ടില്ല. പ്രസിഡന്റിന്റെ ബിനാമിയുടെ പേരില്‍ വായ്പ തട്ടിപ്പ് നടത്തിയ കേസില്‍ വസ്തു ഉടമ നല്‍കിയ പരാതിയില്‍ അന്വേഷണം നടന്നുവരികയാണ്. ഈ സാഹചര്യത്തിലാണ് ഭരണസമിതിയ്‌ക്കെതിരെ നടപടിആവശ്യപ്പെടുന്നതെന്ന്   LDF നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ LDF പഞ്ചയത്ത് കമ്മറ്റി കണ്‍വീനര്‍  സുഭാഷ് ജോര്‍ജ് വലിയ മംഗലം, തലപ്പലം ലോക്കല്‍ സെകട്ടറി മോഹനന്‍, കേരള കോണ്‍ഗ്രസ് എം ഭാരവാഹികളായ ജോണ്‍ വെട്ടുകാട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments