Breaking...

9/recent/ticker-posts

Header Ads Widget

ദ കടാവര്‍ മലയാള സിനിമയ്ക്ക് 5 ഇന്റര്‍നാഷണല്‍ അവാര്‍ഡുകള്‍



ദ കടാവര്‍ മലയാള സിനിമയ്ക്ക് 5 ഇന്റര്‍നാഷണല്‍ അവാര്‍ഡുകള്‍ ലഭിച്ചതായി സിനിമയുടെ സംവിധായകനും കഥ, തിരക്കഥ, സംഭാഷണം എന്നിവയും നിര്‍വഹിച്ച അജി കെ സെബാസ്റ്റ്യന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൊല്‍ക്കത്തയിലെ ഹൗറയില്‍ നടന്ന സത്യജിത്ത്  ഋതിക്ക് മൃണാള്‍ ഇന്റര്‍നാഷണല്‍ കൊല്‍ക്കത്ത ഫിലിം ഫെസ്റ്റിവലില്‍ ആണ് ഈ സിനിമയ്ക്ക് അവാര്‍ഡുകള്‍ ലഭിച്ചത്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പഠനാവശ്യത്തിനായി ഉപയോഗിക്കുന്ന ഡെഡ്‌ബോഡി കടാവറായി മാറുന്നതും മെഡിക്കല്‍ പഠനത്തിനായി കടന്നെത്തുന്ന  പെണ്‍കുട്ടിക്ക് ഉണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങളും പങ്കുവെക്കുന്ന സിനിമ ജീവിതത്തിനു ശേഷവും ജീവിച്ചിരിക്കുന്നവര്‍ക്കായി പഠന ഭാഗമാകുന്ന സന്ദേശം കൂടിയാണ് നല്‍കുന്നത്. ചിത്രത്തിലെ നായിക ദേവി കൃഷ്ണ വിജയ് മികച്ച നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കി. മെഡിക്കല്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാലിക പ്രസക്തിയുള്ള ഒരു സന്ദേശമാണ് ഈ സിനിമയിലൂടെ നല്‍കുന്നത്. ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ചിത്രത്തിന്റെ ക്യാമറമാന്‍  സജി അരുവിത്തുറയും ചിത്രത്തിലെ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ആയ അഭിനയിച്ച  മാത്തുക്കുട്ടി മാങ്കോട്ടില്‍ എന്നിവരും പങ്കെടുത്തു.




Post a Comment

0 Comments