തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ബലിക്കല്‍പ്പുര നവീകരണത്തിനായി ആചാരവിധി പ്രകാരം മുറിച്ച തേക്കുതടി ക്ഷേത്രത്തിലെത്തിച്ചു. ആയാംകുടിയില്‍ നിന്നുമാണ് തേക്കുമരം മുറിച്ചത്. രാവിലെ ക്ഷേത്രത്തിന്‍ തന്ത്രി കണ്ഠരര് മോഹനരുടെ കാര്‍മ്മികത്വത്തില്‍ അനുജ്ഞാ കലശം നടന്നു. പഞ്ചാക്ഷരീ മന്ത്രജപങ്ങള്‍ക്കിടയിലാണ് ഗിരീഷ് കുമാര്‍ ഇരവിനല്ലൂര്‍ തേക്കുമരത്തില്‍ ഉളി കുത്തിയത്. ആചാരവിധി പ്രകാരം മുറിച്ച തേക്കുമരം ദേവസ്വം ഡപ്യൂട്ടി കമ്മീഷണര്‍ മുരാരി ബാബു ഏറ്റുവാങ്ങി. തേക്കുമരവുമായി ഘോഷയാത്ര മള്ളിയൂര്‍, കോതനല്ലൂര്‍, ഏറ്റുമാനൂര്‍, നാഗമ്പടം ക്ഷേത്രങ്ങളിലെ സ്വീകരണത്തിനു ശേഷം വൈകീട്ടോടെ തിരുനക്കര ക്ഷേത്രത്തിലെത്തി. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി തേക്കുമരം ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് റ്റി.സി ഗണേഷിന് കൈമാറി. ദേവസ്വം ബോര്‍ഡും, ക്ഷേത്രോപദേശകസമിതിയും ചേര്‍ന്നാണ് ബലിക്കല്‍പുര നവീകരണം നടത്തുന്നത്.





0 Comments