Breaking...

9/recent/ticker-posts

Header Ads Widget

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.



യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തലയാഴം വില്ലേജ്  ഉല്ലല  മാരാംവീട് ഭാഗത്ത്  ചതുരത്തറ വീട്ടില്‍ അരുണ്‍ സി തോമസ്(22) , തലയാഴം, ഉല്ലല ഭാഗത്ത് രാജ് ഭവന്‍ വീട്ടില്‍ അഖില്‍ രാജ് (22), സഹോദരന്‍ രാഹുല്‍ രാജ് (24) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ കഴിഞ്ഞ ദിവസം വൈകിട്ടോടുകൂടി മരംവീട് പാലത്തിന് സമീപം വച്ച് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇവര്‍ പഞ്ചറായ ബൈക്ക് തള്ളിക്കൊണ്ട് പോയത് യുവാവ് കണ്ട് ചിരിച്ചു എന്ന് ആരോപിച്ചായിരുന്നു യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പരാതിയെ തുടര്‍ന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും മൂവരെയും പിടികൂടുകയുമായിരുന്നു. രാഹുല്‍ രാജിനും,അഖില്‍ രാജ്ിും വൈക്കം സ്റ്റേഷനില്‍ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.  വൈക്കം സ്റ്റേഷന്‍ എസ്.എച്ച്.ഒ രാജേന്ദ്രന്‍ നായര്‍ ,എസ്.ഐ മാരായ സുരേഷ് എസ്,  ഷിബു വര്‍ഗ്ഗീസ്, എസ്.സി.പി.ഓ മാരായ  വിജയ് ശങ്കര്‍, വരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.  മൂവരേയും കോടതിയില്‍ ഹാജരാക്കി.




Post a Comment

0 Comments