മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ 2022-23 അദ്ധ്യയന വര്‍ഷത്തിലെ എം. എ. മലയാളം പരീക്ഷയില്‍ കുറവിലങ്ങാട് ദേവമാതാ കോളജിലെ ശ്രീലക്ഷ്മി ടി.ആര്‍ ഒന്നാം റാങ്ക് നേടി. വെച്ചൂര്‍ ഇടയാഴം, തെക്കുംമുറിവീട്ടില്‍ എം.രഘുവിന്റെയും യമുനയുടെയും മകളാണ് ശ്രീലക്ഷ്മി. മലയാളം BA പരീക്ഷയില്‍ രണ്ടാംറാങ്ക് നേടിയിരുന്നു . എം. എ. പഠനകാലയളവില്‍ത്തന്നെ യു. ജി. സി പരീക്ഷയില്‍ വിജയിച്ച് ജെ ആര്‍ എഫിന് അര്‍ഹയായി. 2022-23 അധ്യയനവര്‍ഷത്തില്‍ മലയാളം ബിരുദതലത്തിലും വളരെ മികച്ച വിജയമാണ് ദേവമാതായിലെ കുട്ടികള്‍ നേടിയത്. അനുപ്രിയ ജോജോ ഒന്നാം റാങ്ക്, സിസ്റ്റര്‍ ജിന്റു ജയസ് മൂന്നാം റാങ്ക്, മെറിന്‍ ഷാജി ഏഴാം റാങ്ക്, നിത്യ വി. ഒന്‍പതാം റാങ്ക് എന്നിവരാണ് മലയാളം ബിരുദതലത്തില്‍ റാങ്ക് നേടിയത്. റാങ്ക് ജേതാക്കളെ പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ സി.മാത്യു, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ഡിനോയി കവളമാക്കല്‍, മലയാളവിഭാഗം മേധാവി ഡോ.സിബി കുര്യന്‍ എന്നിവര്‍ അഭിനന്ദിച്ചു.
0 Comments