എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ എല്ലാം ശരിയാകും എന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിച്ച് അധികാരത്തില്‍ വന്ന ഇടതുസര്‍ക്കാര്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചകഞ്ഞിക്ക് പോലും പണം അനുവദിക്കാതെ ധൂര്‍ത്ത് നടത്തുകയാണെന്ന് യു.ഡി.എഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അഴിമതിക്കും, വിലക്കയറ്റത്തിനും, കാര്‍ഷിക വിളകളുടെ വില തകര്‍ച്ചയ്ക്കുമെതിരെയും, മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 18ന് തിരുവനന്തപുരത്ത് നടക്കുന്ന സെക്രട്ടറിയേറ്റ് വളയലിന് മുന്നോടിയായി കടനാട് പഞ്ചായത്തില്‍ നടന്ന യുഡിഎഫ് പദയാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിഴക് ജംഗ്ഷനില്‍ ചേര്‍ന്ന യോഗത്തില്‍ യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ ടോം കോഴിക്കോട് അധ്യക്ഷത വഹിച്ചു. മണ്ഡലം കണ്‍വീനര്‍ മത്തച്ചന്‍ അരീപ്പറമ്പില്‍, ഡിസിസി സെക്രട്ടറി ആര്‍ സജീവ്, കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയംഗം ജോസ് വടക്കേക്കര, അപ്പച്ചന്‍ മൈലക്കല്‍, സിബി ചക്കാലക്കല്‍, റീത്താമ്മ ജോര്‍ജ്, കെ.കെ.ശാന്താറാം, ബിനു വള്ളോം പുരയിടം, ചെറിയാന്‍ മണ്ണാറാത്ത്, ജോയി കല്ലനാനി, ടോമി കരൂര്‍, തോമസ് പുത്തേടന്‍ , ജോസഫ് അമ്പാട്ട്, പി.ടി തോമസ്, ജയ്‌സണ്‍ പ്ലാക്കണ്ണി, ജോസ് വരിക്കമാക്കല്‍, ബേബി ഈരൂരിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കടനാട് ജംഗ്ഷനില്‍ നടന്ന സമാപന സമ്മേളനം കോണ്‍ഗ്രസ് ഭരണങ്ങാനം ബ്ലോക്ക് പ്രസിഡണ്ട് മോളി പീറ്റര്‍ ഉദ്ഘാടനം ചെയ്തു.





0 Comments