Breaking...

9/recent/ticker-posts

Header Ads Widget

ദേശീയ രക്തദാന ദിനാചരണവും ജില്ലാതല സന്നദ്ധ രക്തദാന ക്യാമ്പും



ദേശീയ രക്തദാന ദിനാചരണവും ജില്ലാതല സന്നദ്ധ രക്തദാന ക്യാമ്പും ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ്  കോളേജില്‍ നടത്തി. സമ്മേളനവും സന്നദ്ധ രക്തദാന ക്യാമ്പും മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മികച്ച രക്തദാതാവ് പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റത്തിനെ ചടങ്ങില്‍ കോളേജിന് വേണ്ടി എം.എല്‍.എ ആദരിച്ചു. ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചന്‍ കെ.എം അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ ഡോ. സ്റ്റീഫന്‍ മാത്യു മുഖ്യപ്രഭാഷണം നടത്തി.  പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നല്കി. ജില്ലാ മാസ് മീഡിയാ ഓഫീസര്‍ ഡോമി ജോണ്‍ , മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണീസ് പി സ്റ്റീഫന്‍ , ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ബ്രിജിത്ത് തോമസ് തുടങ്ങിയവര്‍  ആശംസകള്‍ അര്‍പ്പിച്ചു.ക്യാമ്പില്‍ നൂറിലധികം വിദ്യാര്‍ത്ഥികള്‍ രക്തം ദാനം ചെയ്തു. ജില്ലാ ആരോഗ്യവകുപ്പ്, ആരോഗ്യ കേരളം,ം ലയണ്‍സ് ഡിസ്ട്രിക്ട് 318 ബി യൂത്ത് എംപവര്‍മെന്റ്,  ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക്,   കൊഴുവനാല്‍ ലയണ്‍സ് ക്ലബ്ബ്, എച്ച്.ഡി.എഫ്.സി ബാങ്ക്,  ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍ കോളേജ് എന്‍.സി.സി, എന്‍.എസ്.എസ്. യൂണിറ്റുകള്‍, പാലാ ബ്ലഡ് ഫോറം എന്നിവയുടെ സംയുക്ത ഭിമുഖ്യത്തിലാണ് ക്യാമ്പ് നടന്നത്.




Post a Comment

0 Comments