ഏറ്റുമാനൂര്‍ വടക്കേനട റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെയും, ജനമൈത്രി പോലീസിന്റെയും അഹല്യ കണ്ണാശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരിശോധനയും തിമിര രോഗ നിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു.ശര്‍മാസ് കോളേജില്‍ നടന്ന ക്യാമ്പ് ഏറ്റുമാനൂര്‍ എസ്.ഐ എം.പി സാഗര്‍ ഉദ്ഘാടനം ചെയ്തു. റെസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് മനോരമ തമ്പുരാട്ടി അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ സെക്രട്ടറി ഡി.രഞ്ജിത്ത്, ജനമൈത്രി സി.ആര്‍.ഒ എസ്.ഐ. എ.ടി ഷാജിമോന്‍, കെ.എന്‍.സോമദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സൗജന്യ ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍,സൗജന്യ തിമിര നിര്‍ണയം, ജീവിതശൈലി രോഗനിര്‍ണയം എന്നിവയ്ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.





0 Comments