വൈക്കം റോഡ് റെയില്‍വെ സ്റ്റേഷനില്‍ എക്സ്പ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ആപ്പാഞ്ചിറ പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ പ്രഭാത ധര്‍ണ്ണ നടത്തി. ശനിയാഴ്ച രാവിലെ 8ന് നടത്തിയ ധര്‍ണ്ണ മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളും, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്നു.വഞ്ചിനാട്, വേണാട്, മലബാര്‍ ,രാജ്യറാണി, പരശുറാം, ബാംഗ്ലൂര്‍ ഐലന്‍ഡ്, അമൃത, വേളാങ്കണ്ണി, ചെന്നൈ മെയില്‍, ശബരി, മുംബൈ, കന്യാകുമാരി എന്നീ എക്സ്പ്രസ് ട്രെയിനുകള്‍ക്ക് വൈക്കം റോഡില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൗരസമിതി വര്‍ഷങ്ങളായി സമരരംഗത്താണ്. വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനെ അമൃതഭാരത് റെയില്‍വേ സ്റ്റേഷനായി ഉയര്‍ത്തണമെന്നും മുതിര്‍ന്ന പൗരന്മാര്‍ക്കുണ്ടായിരുന്ന യാത്ര ഇളവുകള്‍ പുനസ്ഥാപിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.വി സുനില്‍, പി.ജെ തോമസ് , അബ്ബാസ് നടയ്ക്കമ്യാലില്‍, ചന്ദ്രബോസ് ഭാവന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





0 Comments