സുരേഷ് ഗോപി പാലായിലെത്തി. ഗരുഡന്‍ എന്ന ചിത്രത്തിന്റെ പ്രമോഷനു വേണ്ടിയാണ് സുരേഷ് ഗോപി എത്തിയത്. ഗരുഡന്‍ പ്രദര്‍ശിപ്പിക്കുന്ന പാല പുത്തേട്ട് സിനിമാസില്‍ ഉച്ചയ്ക്ക് ഒന്നരയോടെ യാണ് സുരേഷ് ഗോപിയെത്തിയത്. പുഞ്ചിരിയൊടെ ആരാധകര്‍ക്കു പ്രേക്ഷകര്‍ക്കു നേരെ കൈവീശിയാണ് അദ്ദേഹം തിയറ്ററിനുള്ളിലേക്ക് കടന്നത്. പ്രേക്ഷകരുടെ അഹ്ലാദ ആരവങ്ങള്‍ക്കിടയില്‍ അല്പസമയം ചെലവഴിച്ച ശേഷം അദ്ദേഹം പുറത്തിറങ്ങി. അടുത്ത കാലത്തുണ്ടായ സംഭവവികാസ ങ്ങളെക്കുറിച്ചൊന്നും സംസാരിക്കാതെ സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പറഞ്ഞ് അല്പസമയം ചെലവഴിച്ച ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്. ഡയറക്ടര്‍ അതുല്‍ വര്‍മ, മ്യൂസിക് ഡയറക്ടര്‍ ബിജോയ് , സഹനിര്‍മ്മത്രാവ് ജസ്റ്റിന്‍ സ്റ്റീഫന്‍, ബിജു പുളിക്കക്കണ്ടം ,നടി ചൈതന്യ , നടന്‍ വിജയ് കൃഷ്ണ , സിനോജ് അഗസ്റ്റ്യന്‍ ,തിയേറ്റര്‍ ഉടമകളായ സിബി പുത്തേട്ട്, ടോം പുത്തെട്ട്, മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് , ഫാന്‍സ് അസോസി യേഷന്‍ ഭാരവാഹികള്‍ എന്നിവരും സന്നിഹിതരായിരുന്നു. ഗരുഡന്‍ എന്ന സിനിമയില്‍ ഏറെ പ്രാധാന്യമുള്ള അല്‍സേഷ്യന്‍ നായ ഡെറകിന്റെ സാന്നിദ്ധ്യവുംകൗതുകമുണര്‍ത്തി.
0 Comments