Breaking...

9/recent/ticker-posts

Header Ads Widget

സെമിനാര്‍ സംഘടിപ്പിച്ചു.



ഏറ്റുമാനൂര്‍  അര്‍ച്ചന വിമന്‍സ് സെന്ററിന്റ ആഭിമുഖ്യത്തില്‍  കാലാവസ്ഥ വ്യതിയാനവും സ്ത്രീകളും  എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാര്‍, മീനച്ചില്‍ നദീ സംരക്ഷണ  സമിതി കോര്‍ഡിനേറ്റര്‍  എബി എമ്മാനുവേല്‍  ഉദ്ഘാടനം ചെയ്തു.  അര്‍ച്ചന വിമന്‍സ് സെന്റര്‍ ഡയറക്ടര്‍  ത്രേസ്യാമ്മ മാത്യു അദ്ധ്യക്ഷത വഹിച്ചു.  കുമരകം  കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ അഗ്രോ മെട്രോളജി അസി. പ്രൊഫസര്‍ ഡോ. അജിത്ത് കെ. വിഷയാവതരണം നടത്തി. ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് അവബോധം വളര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ  ഹര്‍ ദില്‍ മേ സംവിധാന്‍ ക്യാമ്പയിന്റെ ഭാഗമായി   ഭരണഘടനയുടെ ആമുഖം ചൊല്ലി കൊടുത്തുകൊണ്ട്  സെമിനാറിന്  തുടക്കം കുറിച്ചു.   അതിരമ്പുഴ പഞ്ചായത്ത് അംഗം കെ. റ്റി.ജെയിംസ്, അര്‍ച്ചന വിമന്‍സ് സെന്റര്‍ അസി ഡയറക്ടര്‍  ആനി ജോസഫ് , ജെന്റര്‍ ആന്റ് ഹ്യുമന്‍ റൈറ്റ്‌സ് കോര്‍ഡിനേറ്റര്‍ അഡ്വ സിസ്റ്റര്‍  റെജി അഗസ്റ്റ്യന്‍, ടെക്‌നിക്കല്‍ മാനേജര്‍ ജയശ്രീ പി കെ ഓഫീസ് സെക്രട്ടറി ശ്രുതിമോള്‍ വി.എസ്  തുടങ്ങിയര്‍ പ്രസംഗിച്ചു. അര്‍ച്ചന വിമന്‍സ് സെന്ററിന്റെ  വിവിധ റീജിയണുകളിലെ കമ്മ്യൂണിറ്റി ആക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ തുടര്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട  കര്‍മ്മ പദ്ധതിക്ക്രൂപംനല്‍കി.




Post a Comment

0 Comments