കരൂര്‍ പഞ്ചായത്ത് ജല്‍ജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ BJP യുടെ പ്രതിഷേധം. പദ്ധതി പ്രവര്‍ത്തനത്തിന് 71.36 കോടി രൂപ അനുവദിച്ച കേന്ദ്ര ഗവണ്‍മെന്റിനും, പ്രധാനമന്ത്രി നരേന്ദ്രമോദിക്കും, ഫ്‌ലക്‌സ് ബോര്‍ഡില്‍ പോലും സ്ഥാനം നല്‍കാത്തതിലും , ബി ജെ പി പഞ്ചായത്ത് കമ്മറ്റി അംഗത്തേയോ ഭാരവാഹികളെയോ സമ്മേളനത്തിലേക്ക് ക്ഷണിക്കാത്തതിലുമാണ് പ്രതിഷേധമുയര്‍ന്നത്. മന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്നതിനുമുന്‍പ് ബിജപി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതീകാത്മകമായ ഉല്‍ഘാടനം നടത്തി. ഔദ്യോഗിക ഉദ്ഘാടന പരിപാടിയില്‍ BJP ഭാരവാഹികള്‍ പ്രതിഷേധം രേഖപ്പടുത്തുകയും ചെയ്തു. സമ്മേളന സ്ഥലത്ത് പ്രതിഷേധിച്ച BJP പാലാ മണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി, മണ്ഡലം സെക്രട്ടറി പ്രവീണ്‍ കുമാര്‍ K S, കരൂര്‍ പഞ്ചായ കമ്മറ്റി പ്രസിഡന്റ് ജയകുമാര്‍ CN ജനറല്‍ സെക്രട്ടറി ബിനു K R, ന്യൂനപക്ഷ മേര്‍ച്ച മണ്ഡലം പ്രസിഡന്റ് മൈക്കിള്‍ ജോര്‍ജ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കരൂര്‍ പഞ്ചായത്തില്‍ അനുവദിച്ചിരിക്കുന്ന 71. 39 കോടി രൂപ മുഴുവന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചതാണെമ്മും കേരള ഗവണ്‍മെന്റിന്റെ ഒരു രൂപ പോലും ഈ പദ്ധതിക്ക് വേണ്ടി നാളിതുവരെ വകയിരുത്തിയിട്ടില്ലെന്നും ഈ പദ്ധതി നടത്തിപ്പിനായി സ്ഥലം സൗജന്യമായി നല്‍കിയ ബി.ജെ.പി പ്രതിനിധിയെ പോലും അവഗണിച്ചതായും ബിജെപി ആരോപിച്ചു.


.webp)


0 Comments