കൗമാര കലാ പ്രതിഭകള്‍ കലയുടെ വിസ്മയം തീര്‍ക്കുന്ന ASISC കേരള സ്‌കൂള്‍ കലോത്സവം രംഗോത്സവ് 2023 ന് മാന്നാനം കെ ഇ സ്‌കൂളില്‍ തുടക്കമായി. ASISC റീജിയണല്‍ വൈസ് പ്രസിഡന്റ് സിസ്റ്റര്‍ ലിന്‍സി ജോര്‍ജ് പതാക ഉയര്‍ത്തി. തോമസ് ചാഴികാടന്‍ എം പി കലോത്സവംഉദ്ഘാടനം നിര്‍വഹിച്ചു. ASISC കേരള റീജിയണല്‍ പ്രസിഡന്റ് ഫാദര്‍ സില്‍വി ആന്റണി അധ്യക്ഷനായിരുന്നു. സിനിമാതാരം ചാലി പാല വിശിഷ്ട അതിഥിയായി . മാന്നാനം കെ ഇ സ്‌കൂള്‍ പ്രിന്‍സിപ്പാളും, ASISC കേരള റീജിയന്‍ സെക്രട്ടറിയുമായ റവ. ഡോ. ജെയിംസ് മുല്ലശ്ശേരി സിഎംഐ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ് അഡ്വക്കേറ്റ് ജയ്‌സണ്‍ ജോസഫ് , ഫെസ്റ്റ് കോ ഓര്‍ഡിനേറ്റര്‍ ഫാദര്‍ മനു ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു. കാറ്റഗറി 1 വിഭാഗത്തില്‍ കെ ഇ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഒന്നാം സ്ഥാനവും, അല്‍ഫോന്‍സ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും, ചാവറ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അമനകര മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കാറ്റഗറി 2 മത്സരങ്ങളില്‍ അല്‍ഫോന്‍സാ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഭരണങ്ങാനം ഒന്നാം സ്ഥാനവും, ചാവറ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും, മാന്നാനം കെ ഇ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി..കലോത്സവം ശനിയാഴ്ചസമാപിക്കും.


.jpg)


0 Comments