Breaking...

9/recent/ticker-posts

Header Ads Widget

ബസ്സുകള്‍ ചേര്‍പ്പുങ്കലില്‍ എത്താതെ ഹൈവേ വഴി കടന്നു പോകുന്നത് വ്യാപാരികളും ഓട്ടോ തൊഴിലാളികളെയും നാട്ടുകാരെയും ദുരിതത്തിലാക്കുന്നു



ചേര്‍പ്പുങ്കലിലെ ചകിണി പാലത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞതോടെ ബസ്സുകള്‍  ചേര്‍പ്പുങ്കലില്‍ എത്താതെ ഹൈവേ വഴി കടന്നു പോകുന്നത് വ്യാപാരികളും ഓട്ടോ തൊഴിലാളികളെയും നാട്ടുകാരെയും ദുരിതത്തിലാക്കുന്നു.കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ശക്തമായ മഴയിലാണ് ചേര്‍പ്പുങ്കല്‍ ചകിണി പാലത്തിന്റെ  സംരക്ഷണഭിത്തി ഇടിഞ്ഞത്. സംരക്ഷണഭിത്തി ഇടിഞ്ഞതോടെ ഇതുവഴിയുള്ള ബസ് ഗതാഗതവും നിലക്കുകയായിരുന്നു.  ജനപ്രതിനിധികളുടെയും വ്യാപാരികളുടെയും പോലീസിന്റെയും നേതൃത്വത്തില്‍ ബസുകള്‍ക്ക് വണ്‍വേ സംവിധാനം ഒരുക്കിയിരുന്നു. ഒരു ദിവസം മാത്രം ആണ് ബസുകള്‍ വണ്‍വേ സംവിധാനത്തിലൂടെ സര്‍വ്വീസ് നടത്തിയത് എന്ന് വ്യാപാരികള്‍ അടക്കം ഉളളവര്‍ പറയുന്നു.   ബസുകള്‍ ഇതുവഴി സര്‍വ്വീസ് നടത്താതിരിക്കുന്നത് ഇവിടുത്തെ വ്യാപാരികളെയും ഓട്ടോറിക്ഷാ തൊഴിലാളികളെയും പ്രതിസന്ധിയിലാക്കുകയാണ്. ഏറ്റുമാനൂര്‍ ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങള്‍ പഴയ രീതിയില്‍ ചേര്‍പ്പുങ്കല്‍ ജംഗ്ഷനില്‍ എത്തി ബൈ റോഡിലൂടെ ഹൈവേ ജംഗ്ഷനില്‍ വന്ന് പാലാ ഭാഗത്തേയ്ക്ക് പോകണം.  േൈഹവേ ജംഗ്ഷനില്‍ ബസുകള്‍  നിര്‍ത്തിയാല്‍ ഗതാഗത തടസ്സത്തിന് കാരണമാവുകയും ചെയ്യും. ഇപ്പോള്‍ ഏറ്റുമാനൂര്‍ ഭാഗത്ത് നിന്നും പാലായിലേയ്ക്ക് പോകുന്ന വാഹനങ്ങള്‍ ഹൈവേ വഴി നേരെ കടന്ന് പോകുകയാണെന്നും ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും എന്ന് വാര്‍ഡ് മെമ്പര്‍ മിനി ജറോം പറഞ്ഞു. ബസുകള്‍ ചേര്‍പ്പുങ്കല്‍ എത്താത്തത് വ്യാപാരികളുടെ കച്ചവടത്തെയും ബാധിച്ചിട്ടുണ്ട്. ബസുകള്‍ക്കും ബസ് യാത്രികര്‍ക്കും അല്‍പം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെങ്കിലും ഇവിടുത്തെ വ്യാപാരികളുടെയും ഓട്ടോ തൊഴിലാളികളുടെയും നാട്ടുകാരുടെയും ഈ ആവശ്യം അധികൃതര്‍ പരിഗണിക്കണമെന്നാണ് ആവശ്യമുയരുന്നത്.




Post a Comment

0 Comments