Breaking...

9/recent/ticker-posts

Header Ads Widget

ക്രിപ്റ്റ 2023 ശാസ്ത്ര സാങ്കേതിക പ്രദര്‍ശനം



കുറവിലങ്ങാട് ഡി പോള്‍ പബ്ലിക് സ്‌കൂളില്‍ ക്രിപ്റ്റ 2023 ശാസ്ത്ര സാങ്കേതിക പ്രദര്‍ശനം ആരംഭിച്ചു. ശാസ്ത്ര സാങ്കേതിക രംഗത്ത് കൈവരിച്ച നേട്ടങ്ങളെ കോര്‍ത്തിണക്കി   ബഹിരാകാശ വിസ്മയ കാഴ്ചകള്‍ ഒരുക്കിയാണ്  ക്രിപ്റ്റ പ്രദര്‍ശനം നടക്കുന്നത്.  നവംബര്‍ 28, 29 തീയതികളിലായ് നടക്കുന്ന പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.സെബാസ്റ്റ്യന്‍ പൈനാപ്പിള്ളില്‍ നിര്‍വ്വഹിച്ചു.  പ്രദര്‍ശനം  കുട്ടികള്‍ക്ക് അറിവും വിജ്ഞാന തൃഷ്ണയും പകരുമെന്നും ഈ ദൃശ്യവിസ്മയം ഒരുക്കുവാന്‍ സാധിച്ചതില്‍  സന്തോഷമുണ്ടെന്നും  പ്രിന്‍സിപ്പല്‍  പറഞ്ഞു. സൗരയൂഥത്തിലെ അത്ഭുത കാഴ്ചകള്‍ കുട്ടികള്‍ക്ക് കൗതുകക്കാഴ്ചയൊരുക്കി . എല്‍കെജി മുതല്‍ ഹയര്‍സെക്കന്ററി വരെയുള്ള  സ്‌കൂളിലെ മുഴുവന്‍ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ്  പ്രദര്‍ശനംസംഘടിപ്പിച്ചത്.




Post a Comment

0 Comments