ലോക പ്രമേഹ ദിനാചരണതിനോട് അനുബന്ധിച്ചു നവംബര്‍ 14ന് പാലാ ഐഎംഎ, പാലാ റോട്ടറി ക്ലബ്ബ്, ഭരണങ്ങാനം മേരിഗിരി ആശുപത്രി എന്നിവര്‍ സംയുക്തമായി വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. പ്രമേഹ ബോധവല്‍ക്കരണ റാലി, സൗജന്യ പ്രമേഹ രോഗനിര്‍ണയ ക്യാമ്പ്, ദീര്‍ഘകാല പ്രമേഹ സങ്കീര്‍ണതകളുടെ പ്രത്യേക പരിശോധന ഉള്‍പ്പെടെ വിവിധ പരിപാടികള്‍ നടക്കും. മാണി.സി. കാപ്പന്‍ എം.എല്‍.എ റാലി ഫ്‌ലാഗ് ഓഫ് ചെയ്യും. ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സണ്ണി ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും. അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റര്‍ ജോസ്ബിന്‍ മാത്യു സ്വാഗതവും, ഐ. എം. എ പ്രസിഡന്റ് ഡോ ശബരിനാഥ്, സി.ദാമോദരന്‍, റോട്ടറി പ്രസിഡന്റ് ഡോ. ജോസ് കുരുവിള കോക്കാട്ട് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. പ്രമേഹ രോഗത്തിന്റെ ബോധവല്‍ക്കരണ സെമിനാറും പ്രമേഹ രോഗനിര്‍ണയവും പ്രത്യേക പരിശോധനയും ഡോ ജി ഹരീഷ് കുമാറിന്റെ നേതൃത്വതില്‍ നടക്കും. സൗജന്യ രോഗനിര്‍ണയം, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 150 പേര്‍ക്ക് കൊഴുപ്പിന്റെ മുഴുവന്‍ പരിശോധന, മൂത്രത്തിലെ മൈക്രോ ആല്‍ബുമിന്‍ പരിശോധന, വൃക്ക രോഗ പരിശോധന, സിറം യൂറിക് ആസിഡ് പരിശോധന, കാല്‍പാദത്തിന്റെ ന്യൂറോപ്പതി പരിശോധന കണ്ണിന്റെ റെട്ടിനല്‍ സ്‌കാനിങ് പരിശോധനകളും നടത്തും.. ഈ ക്യാമ്പില്‍ പ്രത്യേകം പ്രമേഹ രോഗികള്‍ അനുഷ്ഠിക്കേണ്ട ആഹാര രീതികളുടെ പ്രദര്‍ശനവും ഡയറ്റീഷ്യന്റെ നേതൃത്വത്തില്‍ കൗണ്‍സലിങ്ങും ഉണ്ടായിരിക്കുമെന്നും Dr. ഹരീഷ് കുമാര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.


.webp)


0 Comments