ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിംഗ് എജുക്കേഷന്‍, സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ ഗാന്ധിനഗര്‍ സെന്ററിലെ,അവസാന വര്‍ഷ ബി.എസ്.സി നേഴ്‌സിങ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍, നീണ്ടൂര്‍ ഗ്രാമപഞ്ചായത്തിന്റെയും ഓണംതുരുത്ത് ഫാമിലി ഹെല്‍ത്ത് സെന്ററിന്റെയും സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ദ്യുതി 2023 സംഘടിപ്പിച്ചു. കൈപ്പുഴ എസ്.എന്‍.ഡി.പി ഹാളില്‍ നടന്ന ക്യാമ്പ് നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ. പ്രദീപ് ഉദ്ഘാടനം ചെയ്തു. എസ്.എം.ഇ പ്രിന്‍സിപ്പല്‍ പ്രൊഫസര്‍,ആര്‍. പുഷ്പ അധ്യക്ഷയായിരുന്നു. എസ്.എം.ഇ നേഴ്‌സിങ് വിദ്യാര്‍ഥികളായ മേഘ ഉദയന്‍, അപര്‍ണ ശശികുമാര്‍ എന്നിവര്‍ സര്‍വ്വേ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നീണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ആരോഗ്യ സര്‍വേ നടത്തിയാണ് വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ ക്യാമ്പ് ഒരുക്കിയത്. ഓരോ പ്രദേശത്തും രോഗവ്യാപനമുണ്ടാകാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്നത്.. സൗജന്യ വൈദ്യ പരിശോധന,നേത്ര പരിശോധന,കേള്‍വി പരിശോധന,ദന്ത പരിശോധന, ലാബ് പരിശോധനകള്‍, മരുന്നു വിതരണം എന്നിവയും നടന്നു. ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും പ്രദര്‍ശനവും സംഘടിപ്പിച്ചു. സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ഭാരവാഹികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments