കുറവിലങ്ങാട് മേഖലയില്‍ കഞ്ചാവ് വില്‍പന നടത്തിയ യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. ചില്ലറ കച്ചവടക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്ന സംഘത്തിലെ പ്രധാനിയായ കുന്നത്തുനാട് വെങ്ങോല കരിക്കിനാകുടി കെ എ മുനീര്‍ ആണ് കുറവിലങ്ങാട് പ്രൈവറ്റ് ബസ്സ്റ്റാന്റില്‍ വച്ച് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സംഘത്തിന്റെ പിടിയില്‍ ആയത്. ഇയാള്‍ വില്‍പ്പനക്കായി കൊണ്ടുവന്ന രണ്ട് കിലോയിലധികം വരുന്ന കഞ്ചാവും പിടികൂടി. ചില്ലറ വില്ലന സംഘങ്ങള്‍ക്ക് കഞ്ചാവ് എത്തിക്കുവാന്‍ ഉപയോഗിച്ചിരുന്ന കാറും കസ്റ്റഡിയില്‍ എടുത്തു. കുറവിലങ്ങാടും ഇലയ്ക്കാട്, വയലാ, കടപ്പൂര്, കാണക്കാരി തുടങ്ങിയ പ്രദേശങ്ങളിലും കഞ്ചാവ് ചില്ലറ വില്‍പ്പന സംഘങ്ങള്‍ പെരുകുകയാണ് . ഇലയ്ക്കാട്ടെ ആളൊഴിഞ്ഞ പാറമട കേന്ദ്രീകരിച്ച് കഞ്ചാവ് മയക്കുമരുന്ന് സംഘങ്ങള്‍ തമ്പടിക്കുന്നതായി നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.
0 Comments