Breaking...

9/recent/ticker-posts

Header Ads Widget

കുറവിലങ്ങട്ടെ ഗ്യാസ് ഇന്‍സുലേറ്റഡ് സബ് സ്റ്റേഷന്റെ സമര്‍പ്പണം ഞായറാഴ്ച



സംസ്ഥാനത്തെ വൈദ്യുതി വിതരണ രംഗത്ത് പുതിയ നാഴികക്കല്ലാവുന്ന കുറവിലങ്ങട്ടെ  ഗ്യാസ് ഇന്‍സുലേറ്റഡ് സബ് സ്റ്റേഷന്റെ സമര്‍പ്പണം ഞായറാഴ്ച നടക്കും. കുറവിലങ്ങാട് പ്രൈവറ്റ് ബസ്സ്റ്റാന്റില്‍   നടക്കുന്ന  ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സബ് സ്റ്റേഷന്‍ സമര്‍പണം നിര്‍വഹിക്കുമെന്ന് മോന്‍സ് ജോസഫ് MLA വാര്‍ത്താ സമ്മേളനത്തില്‍അറിയിച്ചു. കിഫ്ബി ഫണ്ടില്‍ നിന്ന് 152 കോടി രൂപ ചെലവഴിച്ചാണ് ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതിയിലൂടെ ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയറുള്ള സംസ്ഥാനത്തെ ആദ്യ 400 കെ.വി സബ്സ്റ്റേഷന്‍ കുറവിലങ്ങാട്ട് യാഥാര്‍ഥ്യമാക്കിയത്. പദ്ധതി ചിലവില്‍ 40 കോടി രൂപ മിച്ചം പിടിക്കാന്‍ കഴിഞ്ഞതായും എംഎല്‍എ പറഞ്ഞു. തിരുനെല്‍വേലി-കൊച്ചി ലൈന്‍ വഴി 400 കെ.വി. അന്തര്‍സംസ്ഥാന പ്രസരണലൈന്‍ ഉപയോഗിച്ച് കൂടംകുളം ആണവനിലയത്തില്‍ നിന്ന് വൈദ്യുതി മധ്യകേരളത്തില്‍ എത്തിക്കുന്നതിന് സബ്‌സ്റ്റേഷന്‍ സഹായിക്കും. 400 കെ.വി. പ്രസരണലൈനിലൂടെ വൈദ്യുതി സ്വീകരിച്ച് 220 കെ.വി. ആക്കി വിവിധ ജില്ലകളിലേക്ക് വിതരണം ചെയ്യാനാകും. ഇതിനായി 400 കെ.വി.യുടെ നാലു ഫീഡറുകളും 315 എം.വി.എ. യുടെ രണ്ടു ട്രാന്‍ഫോമറുകളും 220 കെ.വി.യുടെ ആറു ഫീഡറുകളും സജ്ജമാക്കിയിട്ടുണ്ട്. കുറവിലങ്ങാട് സബ് സ്റ്റേഷന്‍ ഓഫീസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മോന്‍ സ് ജോസഫ് എം എല്‍ എ . എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ഇന്ദിര കെ . പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി . സ്വാഗത സംഘാംഗം സദാനന്ദ ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments