കേരളാ ഗവ. ഹോമിയോ ഫാര്‍മസിസ്റ്റ് ഓര്‍ഗനൈസേഷന്‍ അഞ്ചാമത് സംസ്ഥാന സമ്മേളനം നവംബര്‍ 10, 11, തീയതികളില്‍ ഏറ്റുമാനൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തെളളകം ചൈതന്യാ പാസ്റ്ററല്‍ സെന്ററില്‍ വെള്ളിയാഴ്ച രാവിലെ 10.15 - ന് സംസ്ഥാന സമിതി യോഗവും , 12-ന് പ്രതിനിധി സമ്മേളനവും നടക്കും. പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി നജീബ് ഇബ്രാഹിം ഉദ്ഘാടനം ചെയ്യും. 5.30 -ന് സംസ്ഥാന ഭാരവാഹി തിരഞ്ഞെടുപ്പ് നടത്തും. ശനിയാഴ്ച ഏറ്റുമാനൂര്‍ വ്യാപാരഭവന്‍ ഹാളില്‍ രാവിലെ 9.30 -ന് ആയൂഷ് ഫാര്‍മസി കൗണ്‍സില്‍ സാധ്യതകളും പ്രയോജനങ്ങളും സെമിനാറും നടക്കും. 11.30 -ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എം.സി. ബോബി അധ്യക്ഷത വഹിക്കും. സി.കെ. ആശ എം.എല്‍.എ. മുഖ്യാതിഥിയായിരിയ്ക്കും . ഹോമിയോപ്പതി വകുപ്പ് ഡയറക്ടര്‍ ഡോ.എം.എന്‍. വിജയാംബിക ഉപഹാര സമര്‍പ്പണം നടത്തും. 2-ന് വനിതാ സമ്മേളനം ഡോ.എം.പി. ബീന ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് എം.സി. ബോബി, ജനറല്‍ സെക്രട്ടറി നജീബ് ഇബ്രാഹിം, സ്വാഗതസംഘം ചെയര്‍ പേഴ്‌സണ്‍ ഡി. ദിവ്യാമോള്‍ , കണ്‍വീനര്‍ കെ.കെ.രാജേഷ്, കെ.രാകേഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.


.webp)


0 Comments