Breaking...

9/recent/ticker-posts

Header Ads Widget

ജലജീവിതം നാടകാവതരണം നടത്തി



വെളിയന്നൂര്‍ വന്ദേമാതരം വിഎച്ച്എസ്എസ്  എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജലജീവിതം നാടകാവതരണം നടത്തി. എന്‍എസ്എസ് സ്റ്റേറ്റ് സെല്ലിന്റെയും അമൃത് മിഷന്റെയും പങ്കാളിത്തതോടെ ജല ജീവിതം എന്ന പ്രോജക്ടിന്റെ ഭാഗമായി ജലസഭയും മെസേജ് മിറര്‍, ജല സംരക്ഷണം, ക്യാന്‍വാസ് സജീകരണം എന്നിവയും സംഘടിപ്പിച്ചു.  പാലാ സെന്റ് തോമസ് റ്റിറ്റിഐയിലും  കൂത്താട്ടുകുളം HSSലും ജലജീവിതം നാടകാവതരണം നടത്തി. സെന്റ് തോമസ് റ്റിറ്റിഐ പ്രിന്‍സിപ്പല്‍ സിബി പിജെയും കൂത്താട്ടുകുളം എച്ച്എസ്എസില്‍ പ്രിന്‍സിപ്പള്‍ ഗീത  രവിയും നാടകാവതരണ ഉദ്ഘാടനം നടത്തി. അമൃത മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ  സാദിഖ് അബ്ദുല്‍  വാഹിബ്,  ആദര്‍ശ് ദേവരാജ്, സ്റ്റാഫ് സെക്രട്ടറി രഞ്ജിഷ് ജി, വിനയ പി വി എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം ഓഫീസര്‍  സോജി മാത്യുവിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടികളില്‍ ജല  സംരക്ഷണത്തെക്കുറിച്ചും ദ്രവ മാലിന്യ സംസ്‌കരണത്തെ കുറിച്ചും കുട്ടികള്‍ക്ക് ബോധവല്‍ക്കരണംനടത്തി.




Post a Comment

0 Comments