കടപ്പാട്ടൂര്‍ ശ്രീമഹാദേവക്ഷേത്രത്തിലെ മണ്ഡലമകരവിളക്കു മഹോത്സവത്തിന് നവംബര്‍ 14-ാം തീയതി ചൊവ്വാഴ്ച തുടക്കമാകും. 'വിശ്വമോഹനം' എന്ന പേരു നല്‍കിയിരിക്കുന്ന ഈ തീര്‍ത്ഥാടനകാലയളവില്‍ദീര്‍ഘദൂരയാത്രികരായ, അയ്യപ്പഭക്തര്‍ക്കുവേണ്ട എല്ലാസൗകര്യങ്ങളും സൗജന്യമായിത്തന്നെ നല്‍കുമെന്ന് ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു. 'തത്വമസി' എന്ന അന്നദാനപദ്ധതിയിലൂടെ തീര്‍ത്ഥാടകാലയളവില്‍ രാവിലെ 9 മണിമുതലും , വൈകുന്നേരം 7 മണിമുതലുംും അന്നദാനം നല്‍കുവം. ദേവപ്രസാദങ്ങളായ അരവണയും അപ്പവും, ആടിയഎണ്ണയും ലഭ്യമാക്കുന്നതിന് 24 മണിക്കൂറും വഴിപാട് കൗണ്ടര്‍ പ്രവര്‍ത്തിക്കും. നവംബര്‍ 14-ാം തീയതി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തീര്‍ത്ഥാടന മഹോത്സവത്തിന്റെയും, അന്നദാനപദ്ധതിയുടെയും ഉദ്ഘാടനകര്‍മ്മം ക്ഷേത്രംതന്ത്രി ബ്രഹ്‌മശ്രീ.പറമ്പൂരില്ലം നീലകണ്ഠന്‍ നാരായണന്‍ഭട്ടതിരി, ശബരിമല മുന്‍മേല്‍ശാന്തി ബ്രഹ്‌മശ്രീ എന്‍.വിഷ്ണുനമ്പൂതിരി, ഗുരുവായൂര്‍മുന്‍മേല്‍ശാന്തിമാരായ ബ്രഹ്‌മശ്രീ തോട്ടം ശിവകരന്‍നമ്പൂതിരി, മൂര്‍ക്കന്നൂര്‍ ശ്രീഹരിനമ്പൂതിരി, ഡോ.കിരണ്‍ ആനന്ദ് നമ്പൂതിരി, കലിയത്ത് പരമേശ്വരന്‍നമ്പൂതിരി, ഭാഗവത ആചാര്യന്‍ മള്ളിയൂര്‍ പരമേശ്വരന്‍നമ്പൂതിരി, പ്രശസ്ത ചിത്രകാരന്‍ നന്ദന്‍പിള്ള എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നടക്കും. ഗുരുവായൂര്‍മേല്‍ശാന്തിപദം പൂര്‍ത്തിയാക്കി തിരികെയെത്തിയ ബ്രഹ്‌മശ്രീ തോട്ടം ശിവകരന്‍നമ്പൂതിരിയെ ചടങ്ങിലാദരിക്കും. തീര്‍ത്ഥാടകര്‍ക്കായി, ആയുര്‍വ്വേദ-ഹോമിയോ-അലോപ്പതി ഡിസ്പെന്‍സറികളും 24 മണിക്കൂര്‍ ആംബുലന്‍സ് സേവനവും, പോലീസ് സേവനവും അനുവദിച്ചിട്ടുണ്ടെന്നും ദേവസ്വം പ്രസിഡന്റ് സി പി ചന്ദ്രന്‍ നായര്‍, സെക്രട്ടറി ശശികുമാര്‍.വി.എസ്, ഖജാന്‍ജി സാജന്‍ ജി. ഇടച്ചേരില്‍ എന്നിവര്‍ പറഞ്ഞു.





0 Comments