Breaking...

9/recent/ticker-posts

Header Ads Widget

OKGSKI ഇന്റര്‍ സ്‌കൂള്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ്



OKGSKI  ഇന്റര്‍ സ്‌കൂള്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് കിടങ്ങൂര്‍ മംഗളാരാം ഇന്‍ഫന്റ് ജീസസ് പബ്ലിക് സ്‌കൂളില്‍ നടന്നു.  കേരള ഒക്കിനാവ കൊറിയു ഗോജു റ്യൂ ഷെറിഖാന്‍  കരാട്ടെ ആന്റ്റ് കുബുഡോ അസോസിയേഷന്റെ നേതൃത്വത്തിലാണ് ഇന്റ്റര്‍ സ്‌കൂള്‍ കരാട്ടെ  ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്.  അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.  മംഗളാരംപള്ളി വികാരി റവ.ഡോക്ടര്‍  ജോര്‍ജ് അമ്പഴത്തുങ്കല്‍ അധ്യക്ഷന്‍ ആയിരുന്നു.  കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ആയ ക്യോഷി  പി ജയരാമന്‍, ഷിഹാന്‍ ജെ  രാഗുലന്‍, കെ.ജി സന്തോഷ്, വിഷ്ണു കെ.ആര്‍, അനൂപ് കെ ജോണ്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോജി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ സ്‌കൂളുകളില്‍ നിന്നായി 300ല്‍ പരം കുട്ടികളാണ്  കരാട്ടെ മത്സരത്തില്‍പങ്കെടുത്തത്.




Post a Comment

0 Comments