Breaking...

9/recent/ticker-posts

Header Ads Widget

കരുതലൊരുക്കി കിടങ്ങൂര്‍ പഞ്ചായത്ത്.



കാവാലിപ്പുഴയില്‍ കരുതലൊരുക്കി കിടങ്ങൂര്‍ പഞ്ചായത്ത്.  കാവാലിപ്പുഴയില്‍ കടത്ത് വള്ളത്തിലെ യാത്രക്കാര്‍ക്കായി  സുരക്ഷാ ഉപകരണങ്ങള്‍ ഗ്രാമപഞ്ചായത്ത്  നല്‍കി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ലൈഫ് ജാക്കറ്റുകളാണ് ലഭ്യമാക്കിയത്. പുഴയില്‍ ജലനിരപ്പുയര്‍ന്നതിനാല്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് ഉപകരണങ്ങള്‍ ലഭ്യമാക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ പറഞ്ഞു. വായു നിറച്ച ട്യൂബുകളും കടത്ത് വള്ളത്തില്‍ ഘടിപ്പിക്കും. സ്ഥിരം സമിതി അംഗങ്ങളായ ദീപലത, സനില്‍കുമാര്‍, വാര്‍ഡ് മെമ്പര്‍ കെ. ജി വിജയന്‍, സെക്രട്ടറി രാജീവ്. എസ് തുടങ്ങിയവര്‍ സുരക്ഷാ ഉപകരണങ്ങള്‍  കൈ മാറുന്ന ചടങ്ങില്‍ പങ്കെടുത്തു.




Post a Comment

0 Comments