കടുത്തുരുത്തി സെന്റ്.മൈക്കിള്‍ സ്‌കൂളില്‍ നടന്നുവരുന്ന കുറവിലങ്ങാട് സബ്ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിവസത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായി. വിവിധ സ്റ്റേജുകളിലായി ഭാരതനാട്യം മോഹിനിയാട്ടം, കുച്ചുപ്പുടി നാടകം, കഥകളി, അക്ഷരശ്ലോകം, ഓട്ടന്‍ തുള്ളല്‍, കഥകളി,വയലില്‍, ഗിറ്റാര്‍, തബല,മൃതംഗം,ക്ലാര്‍നെറ്റ്, ട്രിപ്പ്പിള്‍, മത്സരങ്ങളാണ് നടന്നത്. രണ്ടാം ദിവസം നടന്ന മത്സരങ്ങളില്‍, എല്‍പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ ഇമ്മാനുവല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കോതനെല്ലൂര്‍, മുന്നോട്ട് നില്‍ക്കുന്നു. യുപി വിഭാഗത്തില്‍ എസ് എസ് വി യു പി എസ് കല്ലറ മുന്നോട്ട് നില്‍ക്കുന്നു. കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്, എന്‍എസ്എസ്, ലിറ്റില്‍ കൈറ്റ് പ്രവര്‍ത്തകര്‍ പരിപാടികള്‍ക്ക് സഹായം നല്കിവരുന്നു. കുറവിലങ്ങാട് എഇഒ ഡോക്ടര്‍ കെ ആര്‍ ബിന്ദുജി, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ആയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സീമ സൈമണ്‍, ജോയിന്റ് കണ്‍വീനര്‍ സുജ മേരി തോമസ്, പിടിഎ പ്രസിഡണ്ട് ജിയോ കുന്നശ്ശേരില്‍, തുടങ്ങിയവര്‍ കലോല്‍സവത്തിന് നേതൃത്വം നല്കുന്നു.
0 Comments