Breaking...

9/recent/ticker-posts

Header Ads Widget

കൊഴുവനാല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവം സര്‍ഗ്ഗായനം 2023 ന് തുടക്കമായി.



കൊഴുവനാല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവം സര്‍ഗ്ഗായനം 2023 ന് മണലുങ്കല്‍ സെന്റ് അലോഷ്യസ് ഹൈസ്‌കൂളില്‍ തുടക്കമായി. ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് ഉദ്ഘാടനം ചെയ്തു  സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജയിംസ് കുടിലില്‍ യോഗത്തില്‍ അധ്യക്ഷനായിരുന്നു.  മഞ്ജിത് വിനോദ് തയ്യാറാക്കിയ ലോഗോയുടെ പ്രകാശനം അകലക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സിന്ധു  അനില്‍ കുമാര്‍ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്തംഗം രാധാ വി നായര്‍ സുവനീര്‍ പ്രകാശനം ചെയ്തു. കോട്ടയം DEO പ്രദീപ് P R, കൊഴുവനാല്‍ പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിള്‍ രാജ്, പള്ളിക്കത്തോട് പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു, പാലാ ഡി.ഇ.ഒ. P സുനിജ, കൊഴുവനാല്‍ AEO ഷൈല സെബാസ്റ്റ്യന്‍,  ഡോ. ടെന്നിസണ്‍ മാത്തുക്കുട്ടി ഞായര്‍കുളം, ജാന്‍സി ബാബു, ഷാന്റി ബാബു, ബേബി ഐസക്, ജീന, ജോര്‍ജ് തോമസ്, രാജരേഖരന്‍ നായര്‍, ഷാജന്‍ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments