Breaking...

9/recent/ticker-posts

Header Ads Widget

ഡോക്ടര്‍ കെ ആര്‍ നാരായണന്റെ അനുസ്മരണപരിപാടി നടത്തി.



ഉഴവൂര്‍ പൂവത്തിങ്കലുള്ള നവജ്യോതി ശ്രീ കരുണാകരഗുരു  റിസര്‍ച്ച് സെന്റര്‍ ഫോര്‍ ആയുര്‍വേദ സിദ്ധ കേന്ദ്രത്തില്‍ ഉഴവൂര്‍ ഗ്രാമപഞ്ചായത്തും ശാന്തിഗിരി ആശ്രമവും ചേര്‍ന്ന് മുന്‍ രാഷ്ട്രപതി ഡോക്ടര്‍ കെ ആര്‍ നാരായണന്റെ അനുസ്മരപരിപാടി നടത്തി.  പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തോമസ് ചാഴി കാടന്‍ എം പി അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷന്‍ ആയിരുന്നു.  ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെഎം തങ്കച്ചന്‍,  ശാന്തിഗിരി ആശ്രമം കോട്ടയം ഏരിയ സിറ്റി ഹെഡ് സ്വാമി ചിത്തശുദ്ധന്‍ ജ്ഞാന തപസ്വി ,  ജില്ലാ പഞ്ചായത്ത് അംഗം പി എം മാത്യു , ഡോക്ടര്‍ സിന്ധു മോള്‍ ജേക്കബ് , പി എന്‍ രാമചന്ദ്രന്‍ , ബിബിന്‍ ജോസ് തൊട്ടിയില്‍ , ബിന്‍സി അനില്‍  , ഡോ ജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments