ദേശീയ ആയുര്‍വേദ ദിനത്തോടനുബന്ധിച്ച്, കൃപ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും മരുന്നു വിതരണവും സംഘടിപ്പിച്ചു. ഭാരതീയ ചികിത്സ വകുപ്പിന്റെയും ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറി കാണക്കാരിയുടെയും സഹകരണത്തോടെയാണ് പഞ്ചായത്ത് ഹാളില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്‍സി സിറിയക് മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ കൃപ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡണ്ട് റോങ്ക്‌ളിന്‍ ജോണ്‍ അധ്യക്ഷനായിരുന്നു. വാര്‍ഡ് മെമ്പര്‍ ലൗലി മോള്‍ വര്‍ഗീസ്, കൃപ ചാരിറ്റബിള്‍ സൊസൈറ്റി ഭാരവാഹികളായ കെ.കെ. ഗോപിനാഥന്‍, വി എ ബേബി, ഡോക്ടര്‍ ടി.കെ സരിത, ഡോക്ടര്‍ സുമം ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു. ക്യാമ്പിനോട് അനുബന്ധിച്ച് വനമിത്ര അവാര്‍ഡ് ജേതാവ് ജോബി വര്‍ഗീസ് നയിച്ച ഔഷധ സസ്യ പ്രദര്‍ശനവും ഉണ്ടായിരുന്നു. ചാരിറ്റബിള്‍ സൊസൈറ്റി ഭാരവാഹികളായ സജി കണക്കാരി, അജി, അഭിലാഷ് തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.


.webp)


0 Comments