കേരള സ്റ്റേറ്റ് പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഏറ്റുമാനൂര്‍ മേഖലാ സമ്മേളനവും കുടുംബ സംഗമവും ഏറ്റുമാനൂര്‍ അസ്റ്റോറിയ ഓഡിറ്റോറിയത്തില്‍ നടന്നു. നഗരസഭ അധ്യക്ഷ ലൗലി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സംഘടനാ മേഖലാ പ്രസിഡണ്ട് കെ ബാബുരാജ് അധ്യക്ഷനായിരുന്നു. കോട്ടയം ജില്ലയിലെ മെമ്പര്‍മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കാരിത്താസ് ആശുപത്രി നല്‍കുന്ന പ്രിവിലേജ് കാര്‍ഡിന്റെ ജില്ലാതല ഉദ്ഘാടനം ആശുപത്രി ജോയിന്റ് ഡയറക്ടര്‍ ഫാദര്‍ ജോയ് നന്ദികുന്നേല്‍ നിര്‍വഹിച്ചു. യോഗത്തില്‍ സംഘടന ജില്ലാ പ്രസിഡണ്ട് ജോണി മാത്യു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ കെ രവികുമാര്‍ സി.കെ. ബാബു, അതിരമ്പുഴ പഞ്ചായത്ത് മെമ്പര്‍ മേരി അമുത, റോയ് കെ.വി പുരുഷന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. . മേഖല ഭാരവാഹികളായ ടോമി ജോസഫ്, ഷാജി കുര്യാക്കോസ്, പി. കെ. വര്‍ഗീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





0 Comments