കെ.എസ്.ആര്‍.ടി.സി. ബസ് നിയന്ത്രണം വിട്ട് നാഷണല്‍ പെര്‍മിറ്റ് ലോറിയുമായി കൂട്ടിയിടിച്ചു. 18 പേര്‍ക്ക് പരിക്കേറ്റു.രാവിലെ 6.15 -ഓടെ ഏറ്റുമാനൂര്‍ - എറണാകുളം റോഡില്‍ കോതനല്ലൂരിനും മാഞ്ഞൂരിനും ഇടയില്‍ തൂവാനിസാ ജംഗ്ഷനു സമീപമാണ് അപകടമുണ്ടായത്. പന്തളത്തുനിന്ന് എറണാകുളം അമൃതാ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ് കോട്ടയം ഭാഗത്തേക്ക് പോവുകായായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അമിത വേഗത്തില്‍ റോഡിന്റെ മധ്യഭാഗം മറികടന്ന ബസ് വരുന്നതു കണ്ട് ലോറി ഡ്രൈവര്‍ റോഡില്‍നിന്നും വാഹനം ഇടതുവശം ചേര്‍ത്ത് നിര്‍ത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇതുവഴിയെത്തിയ സ്വകാര്യവാഹനങ്ങളിലും ആംബുലന്‍സിലുമായാണ് അപകടത്തില്‍പെട്ടവരെ മുട്ടുചിറ HGM ആശുപത്രിയിലെത്തിച്ചത്.. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള വാഹനഗതാഗതം ഏറെ സമയം തടസ്സപെട്ടു. പിന്നീട് പോലീസെത്തി അപകടത്തില്‍പെട്ട വാഹനങ്ങള്‍ റോഡില്‍ നിന്നും നീക്കിയ ശേഷമാണ് വാഹനഗതാഗതം പൂര്‍വസ്ഥിതിയാലാക്കിയത്. കടുത്തുരുത്തി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.





0 Comments