Breaking...

9/recent/ticker-posts

Header Ads Widget

ഉത്സവബലി ദര്‍ശനം ഭക്തിനിര്‍ഭരമായി



കുറിച്ചിത്താനം പൂതൃക്കോവില്‍ ക്ഷേത്രത്തിലെ 4-ാം തിരുവുത്സവ ദിനത്തില്‍ നടന്ന ഉത്സവബലി ദര്‍ശനം ഭക്തിനിര്‍ഭരമായി . ദശാവതാര ചന്ദനം ചാര്‍ത്തില്‍ ബലരാമാവതാര ദര്‍ശനം നടന്നു. വൈകീട്ട് ദീപാരാധന, വിളക്ക് എന്നിവയും നടന്നു. നെച്ചിപുഴൂര്‍ ഉമാമഹേശ്വര നാരായണീയ  സമിതിയുടെ നാരായണീയ പാരായണവും നടന്നു. ക്ലാസിക്കല്‍ ഡാന്‍സ്, നൃത്തസന്ധ്യ എന്നിവയും നടന്നു. ഞായറാഴ്ച വൈകീട്ട് നടന്ന മെഗാതിരുവാതിരയില്‍ നിരവധി വനിതകള്‍ പങ്കെടുത്തു. പൂത്തൃക്കോവില്‍ മാതൃ സമിതിയുടെയും വിവിധ ദേശങ്ങളില്‍ നിന്നുള്ള തിരുവാതിര സംഘങ്ങളുമാണ് മെഗാ തിരുവാതിരയില്‍അണിനിരന്നത്.




Post a Comment

0 Comments